മാണിക്കെതിരെ സംസാരിക്കാന്‍ പി.ജെ ജോസഫിനു ശേഷിയില്ല: ആന്റണി രാജു
കൊല്ലം: ബാര്‍കോഴക്കേസിലെ ഗൂഢാലോചനയില്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയേക്കാള് വലിയൊരു ഉന്നതനുണ്ടെന്നും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ എന്തെങ്കിലും മാണിക്കെതിരെ പറയാന്‍ പി.ജെ ജോസഫിനു ശേഷിയില്ലെന്നും ജനാധിപത്യ കേരളാകോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗൂഢാലോചനയിലെ ഉന്നതന് ഉമ്മന്ചാണ്ടിയാണെന്നോ അല്ലെന്നോ പറയേണ്ടത് കെ.എം മാണിയാണ്. മാണിയെ ഇടതുമുന്നിയിലെടുക്കുന്ന കാര്യത്തില്‍ ഘടകകക്ഷിയല്ലെങ്കിലും മുന്നണിയുടെ നിലപാടിനൊപ്പമാണ് ജനാധിപത്യ കേരളാകോണ്‍ഗ്രസ്. ബാര്‍കോഴക്കേസ് മാണി യു.ഡി.എഫിനെതിരെ ആയുധമാക്കുകയാണ്. മാണിക്കെതിരെയുള്ള തുടന്വഷണം സ്വാഗതം ചെയ്യുന്നുവെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ അഭിപ്രായം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
മാണി മുന്നണി വിട്ടതു വ്യക്തപരമായ അജണ്ടയിലാണ്. ഒരു ഡി.ജി.പിക്കെതിരെ എസ്.പി കോടതിയില്‍ കേസ് നല്‍കുന്നത് ആദ്യമാണ്. ഇതിലൂടെ ബാര്‍കോഴക്കേസില്‍ എസ്.പി സുകേശന് മാപ്പുസാക്ഷിയാകുമെന്നും ആന്റണി രാജു പറഞ്ഞു. നേതാക്കളായ എം.പി പോളി, എച്ച് രാജു, പ്രാക്കുളം പ്രകാശ്, ഫ്രാന്‍സിസ് ജെ നെറ്റോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."