HOME
DETAILS
MAL
ആറുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
backup
August 27 2016 | 14:08 PM
പാലക്കാട്: തൃശൂര്‍-പാലക്കാട് അതിര്‍ത്തിയിലെ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. കുത്താമ്പുള്ളി ചാമുണ്ഡി നഗറിലെ വിനോദിന്റെ മകള്‍ താരയ്ക്കാണു പരുക്കേറ്റത്.
വീട്ടുമുറ്റത്തുവച്ച് കുട്ടിയെ കാലില്കിടത്തി കുളിപ്പിക്കുന്നതിനിടെ നായ ചാടിവീഴുകയായിരുന്നു. കുട്ടിയുടെ വയറ്റിലാണ് പരുക്ക്. കുത്താമ്പുള്ളിയിലെ ഹരിദാസിന്റെ മകന് ആദര്‍ശ് (മൂന്ന്), മുരളീകൃഷ്ണന് (45) എന്നിവര്‍ക്കും കടിയേറ്റു. നായയ്ക്കു പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."