വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹ സമ്മാനവുമായി വിദ്യാര്‍ഥികള്‍
പൂച്ചാക്കല്‍: വിദ്യാര്‍ത്ഥി സംഘം വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി.
സാമൂഹ്യസേവനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മണപ്പുറം സെന്റ് തെരേസാസ് സ്‌കൂളിലെ തെരേസ്യന്‍ ആര്‍മി യെന്ന വിദ്യാര്‍ത്ഥി സംഘമാണ് എരമല്ലൂര്‍ കൃപ വൃദ്ധസദനത്തിലെത്തിയത്.
ജീവിതത്തില്‍ അനാഥരായി കഴിയേണ്ടിവന്ന അന്തേവാസികള്‍ക്ക് കുട്ടികളുടെ സന്ദര്‍ശനം സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു .കുട്ടികളുടെ കുസൃതികളും കൊച്ചു കലാപരിപാടികളും ഇവര്‍ക്ക് ആശ്വാസം പകര്‍ന്നു.
ഫാ: വിപിന്‍ കുരിശു തറയും ഹെഡ്മിസ്ട്രസ് വിമല ഐസക്കും സംഘത്തിന് നേതൃത്വം നല്‍കി. കുട്ടികള്‍ ശേഖരിച്ച നിത്യോപയോഗ സാധനങ്ങള്‍ അന്തേവാസികള്‍ക്ക് സമ്മാനമായ്‌നല്‍കി.
അഡ്വ.എ എം അരീഫ് എം എല്‍ എ യും കുട്ടികളും അദ്ധ്യാപകരും അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനു ശേഷമാണ് വൃദ്ധസദനത്തില്‍ നിന്ന് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."