ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ പി.ജി പ്രവേശനം
ആലപ്പുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ എം.ജി. സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കട്ടപ്പന (04868 250160), മല്ലപ്പള്ളി (0469 2681426), പീരുമേട് (04869-232373), പുതുപ്പള്ളി (0481-2351631) തൊടുപുഴ (0486- 2228447) എന്നീ കോളജുകളില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പ്രവേശനം നല്‍കുന്നു. അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ ഒഥജഋഞഘകചഗ 'വേേു:ംംം.ശവൃറ.മര.ശി' ംംം.ശവൃറ.മര.ശി ലഭ്യമാണ്.
അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളജുകളില്‍ അപേക്ഷിക്കാം. തുക കോളജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടതല്‍ വിവരങ്ങള്‍ അതത് കോളജുകളില്‍ നിന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."