ഹോട്ടല്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് ബോധവത്കരണ ക്ലാസ്
ആലപ്പുഴ: ആഗോളതലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടൂറിസവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹോട്ടല്‍ലോഡ്ജുകള്‍റിസോര്‍ട്ടുകള്‍ഹോംസ്റ്റേ തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എന്തെല്ലാം സുരക്ഷാമാര്‍ഗങ്ങളാണ് തങ്ങളുടെ സ്ഥാപനത്തില്‍ സ്വീകരിക്കുന്നതിന് കഴിയുക എന്നതിനെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നാളെ നടക്കും. ജില്ലാ പോലീസ് മേധാവി എ അക്ബര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഓണ്‍ലൈന്‍ സി ഫോം സമര്‍പ്പണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ധൂരീകരിക്കുന്നതിന് കൊച്ചി എഫ് ആര്‍ ആര്‍ ഒയുടെ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥന്മാരുടെ സേവനവും ക്ലാസില്‍ ലഭ്യമാക്കുന്നതാണ്. നാളെ രാവിലെ 11 മണിക്ക് ആലപ്പുഴ എ ആര്‍ ക്യാമ്പിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ബോധവത്കരണ ക്ലാസില്‍ ജില്ലയിലെ ഹോട്ടല്‍ലോഡ്ജുകള്‍റിസോര്‍ട്ടുകള്‍ഹോംസ്റ്റേ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമകള്‍ പങ്കെടുക്കണമെന്ന് പോലീസ് അറിയിച്ചു. ഉടമകള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് ഔദ്യോഗിക നേതൃത്വം നല്‍കിവരുന്നവരെ സ്ഥാപന ഉടമകള്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."