'കൊവിഡ് വീഴ്ചയുടെ പേരില്‍ കേന്ദ്ര സര്‍ക്കാറിനെ നിങ്ങള്‍ രാജ്യദ്രോഹികളെന്ന് വിളിക്കുമോ'; ആര്‍.എസ്.എസിനെതിരെ രഘുറാം രാജന്‍
ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. കൊവിഡ് വാക്‌സിന്‍ വിതരണം കൈകാര്യം ചെയ്യുന്നതില്‍ തുടക്ക ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച പിടിപ്പുകേടിന്റെ പേരില്‍ അവരെ രാജ്യദ്രോഹികള്‍ എന്നുവിളിക്കാന്‍ ആര്‍.എസ്.എസ് തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു.
ഇന്‍ഫോസിസിന് നേരെയുള്ള ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യത്തിന്റെ കടന്നാക്രമണം സൂചിപ്പിച്ചുകൊണ്ടായിരുന്നു രഘുറാം രാജന്റെ വിമര്‍ശനം.
' കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ തുടക്കത്തില്‍ മോശംപ്രകടനം നടത്തിയതിന് കേന്ദ്രസര്‍ക്കാരിനെ നിങ്ങള്‍ രാജ്യദ്രോഹികള്‍ എന്നു വിളിക്കുമോ? നിങ്ങള്‍ പറയുന്നു അതൊരു തെറ്റാണെന്ന്. ആളുകള്‍ തെറ്റുകള്‍ വരുത്തുന്നു' അദ്ദേഹം പറഞ്ഞു.
ആദായനികുതി വെബ്‌സൈറ്റുകളിലെ തകരാര്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസ് പരാജയപ്പെട്ടെന്നും ഇത് രാജ്യദ്രോഹത്തിന് സമാനമാണെന്നുമായിരുന്നു ആര്‍.എസ്.എസിന്റെ ആരോപണം. ഇന്ത്യന്‍ ധനകാര്യമന്ത്രാലയം ഇന്‍ഫോസിസ് സി.ഇ.ഒ സലില്‍ പ്രകാശിനെ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് ആര്‍.എസ്.എസ് ഇന്‍ഫോസിസിനെതിരെ ആക്രമണം അഴിച്ചു വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."