കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് വഹാബ് എം.പി, രാജ്യസഭയില്‍ ജാഗ്രതക്കുറവുണ്ടായത് ശ്രദ്ധയില്‍പ്പെടുത്തി, തേങ്ങയാണെന്ന് ഉരുട്ടിക്കാണിക്കണോ എന്നും സി.പി.എമ്മിന് മറുപടി
ന്യുഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലിന് അവതരാണാനുമതി രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ താന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
താനത് പറഞ്ഞത് ആ വിഷയം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച് തന്നെയാണ്. അത് പരസ്യ വിമര്‍ശനമായിരുന്നില്ല. മറിച്ചൊരു തീരുമാനം ഉണ്ടായിരുന്നു ഇക്കാര്യത്തിലെങ്കില്‍ മുന്നണി സംവിധാനത്തില്‍ അത് അറിയിക്കുമായിരുന്നു. എല്ലാ മതസാമുദായിക വിഭാഗങ്ങളുടെയും സുഹൃത്താണ് കോണ്‍ഗ്രസ് എന്നാണ് കരുതുന്നതും അവകാശപ്പെടുന്നതും. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരാണ് മൃദുഹിന്ദുത്വമെന്ന ആരോപണം ഉന്നയിക്കുന്നതെന്നും വഹാബ് സ്വകാര്യ പ്രതികരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ സ്വകാര്യ ബില്ലുകളും ചര്‍ച്ചയ്ക്ക് വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിലാണ് എല്ലാവരും നാട്ടിലേക്ക് പോകാറുള്ളത്. ഈ ബില്ല് വരുന്നത് ആരും ശ്രദ്ധിച്ചുകാണില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശൈലി ന്യൂനപക്ഷ പ്രീണനം മാത്രമാണ്. ഈ സമയത്ത് അവര്‍ മുസ്ലിങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും കാര്യം വല്ലാതെ ശ്രദ്ധിക്കും. രാജാവിനെക്കാള്‍ വലിയ രാജഭക്തി അവര്‍ കാണിക്കും. അടിസ്ഥാനപരമായി അവരുടെ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നല്ലേ ആകെ പറഞ്ഞതെന്നും തേങ്ങയാണെന്ന് ഉരുട്ടിക്കാണിക്കേണ്ട കാര്യമുണ്ടോ? എന്നും പിവി അബ്ദുള്‍ വഹാബ് എംപി പ്രതികരിച്ചു.
കേരളത്തില്‍ മുന്നണി മാറേണ്ടതായ സാഹചര്യമില്ല. അങ്ങനെ പ്രശ്‌നങ്ങളില്ല. 1967-69 കാലത്ത് ലീഗ് സിപിഎമ്മിനൊപ്പം ഭരിച്ചിരുന്നു. അന്നത്തെ സാഹചര്യമാണ് അതിലേക്ക് നയിച്ചത്.' അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും പിവി അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."