ചര്‍ച്ചചെയ്തു പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ബിഷപ്പിനെതിരേ കേസെടുക്കില്ല
തിരുവനന്തപുരം: സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തില്‍ വിദ്വേഷ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാന്‍ സര്‍ക്കാരിന് ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്നുമാണ് പാലാ രൂപത പറയുന്നത്. കാര്യങ്ങള്‍ കൂടുതല്‍ പ്രകോപനപരമായി പോകാതിരിക്കുകയാണ് വേണ്ടത്. സംഭവത്തില്‍ ചര്‍ച്ചയുടെ സാധ്യതകള്‍ ആരായുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിഷപ്പിനെതിരായ പ്രതിഷേധവും കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നതിനിടെയാണ് കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. പക്ഷംചാരി വിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിച്ച ബി.ജെ.പിയെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.
ഇങ്ങനെയൊരു പൊതുസാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇതിനെ തെറ്റായ നിലയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളുണ്ട്. വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന വന്‍കിട ശക്തികള്‍ ദുര്‍ബലമായി വരികയാണെങ്കിലും അവര്‍ ആരെയെങ്കിലും ചാരാന്‍ ഒരല്‍പം ഇടംകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാര്‍കോട്ടിക് മാഫിയ എന്ന വാക്ക് എല്ലാവരും കേട്ടിട്ടുണ്ട്. മാഫിയയെ മാഫിയ ആയിട്ടുതന്നെ കാണണം. അതിന് മതചിഹ്നം നല്‍കേണ്ടതില്ല. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ടത്.
നാടിന്റെ മതനിരപേക്ഷതയും നമ്മുടെ പ്രത്യേകതകളും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം പേരും. അതിന് വിരുദ്ധമായ ഒരു നീക്കവും ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുത്. വിദ്വേഷ പ്രചാരണത്തിനെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."