ദുബൈ എയർ ഷോക്ക് ഗംഭീര തുടക്കം; ഇനി ആകാശ വിസ്മയങ്ങളുടെ ദിനങ്ങൾ
ദുബൈ എയർ ഷോക്ക് ഗംഭീര തുടക്കം; ഇനി ആകാശ വിസ്മയങ്ങളുടെ ദിനങ്ങൾ
ദുബൈ: മാനത്ത് കരുത്ത് കാട്ടുന്ന പ്രദർശനവയുമായി ദുബൈ എയർ ഷോയുടെ 18ാമത് എഡിഷന് ദുബൈ വേൾഡ് സെൻട്രലിൽ തുടക്കമായി. 148 രാജ്യങ്ങളിൽനിന്നായി വ്യോമയാന രംഗത്തെ 14,00 പ്രദർശകരാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തിങ്കളാഴ്ച പ്രദർശനം കാണാനെത്തി. വ്യോമയാനരംഗത്തെ 300 പ്രമുഖർ വിവിധ വിഷയങ്ങളിൽ എയർ ഷോയിൽ സംസാരിക്കും.
ഈമാസം 17വരെ അഞ്ചു ദിവസങ്ങളിലായാണ് ദുബൈയിൽ പ്രദർശനം നടക്കുന്നത്. 14,00 പ്രദർശകരിൽ 400ഓളം പേർ ദുബൈ എയർ ഷോയിൽ പുതുമുഖങ്ങളാണ്. വ്യോമയാന മേഖലയിലെ 80ഓളം സ്റ്റാർട്ടപ്പുകളും എയർഷോയുടെ ഭാഗമാകുന്നുണ്ട്. 180ലധികം അത്യാധുനിക വാണിജ്യ, സ്വകാര്യ, സൈനിക വിമാനങ്ങൾ എയർഷോയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷം 1200 കമ്പനികളായിരുന്നു പ്രദർശനത്തിനെത്തിയിരുന്നത്.
രണ്ട് വർഷത്തിലൊരിക്കലാണ് ദുബൈയിൽ ആകാശ വിസ്മയം വിരുന്നെത്തുക. എയർ ഷോക്ക് കഴിഞ്ഞ തവണ 104,000 സന്ദർശകരാണ് പ്രദർശനത്തിലെത്തിയിരുന്നത്. എല്ലാ തവണയും പോലെ ഇത്തവണയും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
ഉഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും തുടങ്ങി വമ്പൻ ആയുധങ്ങളെല്ലാം തന്നെ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ഇതിനൊപ്പം ആളില്ലാവിമാനങ്ങൾ, ചരക്കുവിമാനം, സാങ്കേതികവിദ്യകൾ തുടങ്ങിയവയും പ്രദർശനത്തിന് ഉണ്ട്.
അതേസമയം, ആദ്യ ദിനംതന്നെ 19100 കോടിയുടെ വമ്പൻ കരാറിനും പ്രദർശനം സാക്ഷിയായി. ദുബൈയുടെ ഫ്ലാഗ് എയർഷിപ്പായി എമിറേറ്റ്സ് എയർലൈനാണ് യു.എസ് കമ്പനിയുമായി ശതകോടികളുടെ കരാറിലെത്തിയത്. 95 വൈഡ് എയർക്രാഫ്റ്റുകൾ വാങ്ങുന്നതിനാണ് ഇരുകമ്പനികളും കരാറിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."