മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ ? ഈസ്റ്റർ ദിനത്തിലെ ആർബിഐ നിർദേശം അറിയാം
മുംബൈ: സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളോടും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. മാർച്ച് 31 ഞായറാഴ്ചയും ഈസ്റ്ററും ആണെങ്കിലും ഈ ദിവസം മിക്ക ബാങ്കുകൾക്ക് അവധി ഉണ്ടാകില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ആയതിനാലാണ് അവധി ദിനം ആയിട്ടും ഈ ദിവസം പ്രവർത്തിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയത്.
നികുതി ആസൂത്രണം ലക്ഷ്യമിട്ട് നിക്ഷേപം നടത്താനുള്ള അവസാന ദിവസവും മാർച്ച് 31 നാണ്. മാര്‍ച്ച് 31ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന കാര്യം ഇടപാടുകാര്‍ അറിയുന്നതിന് വേണ്ട ക്രമീകരണങ്ങളും ബാങ്കുകള്‍ നടത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. നികുതിദായകരെ സഹായിക്കാൻ, ആർബിഐ ഓഫീസുകളും സർക്കാർ ബാങ്കിങ് ബിസിനസ് നടത്തുന്ന ഏജൻസി ബാങ്കുകളുടെ എല്ലാ നിയുക്ത ശാഖകളും മാർച്ച് 31നു പ്രവർത്തിക്കും.
" 2024 മാർച്ച് 30നും 2024 മാർച്ച് 31നും ഈ ബാങ്കുകൾക്ക് സാധാരണ പ്രവൃത്തി സമയം ആയിരിക്കും. രണ്ട് ദിവസങ്ങളിലും നിശ്ചിത സമയം വരെ ഇലക്ട്രോണിക് ഇടപാടുകൾ നടത്താം," വാർത്താക്കുറിപ്പിൽ ആർബിഐ അറിയിച്ചു. എല്ലാ ബാങ്ക് ശാഖകളും ഇടപാടുകൾക്കായി തുറന്നിരിക്കില്ല, തിരഞ്ഞെടുത്ത ഏജൻസി ബാങ്കുകളുടെ ശാഖ മാത്രമേ 2024 മാർച്ച് 31 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കൂ. 'സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും മാര്‍ച്ച് 31ന് തുറന്നു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണിത്'- റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
നികുതി ശേഖരണം, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഏജന്‍സി ബാങ്കുകള്‍ നിര്‍വഹിക്കുന്നത്.
ആർബിഐയുടെ ഏജൻസി ബാങ്കുകൾക്ക് കീഴിൽ ലിസ്റ്റ് ചെയ്ത പ്രധാന ബാങ്കുകൾ ഇവയാണ്:
പൊതുമേഖലാ ബാങ്കുകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് bank, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
സ്വംകാര്യ ബാങ്കുകൾ: ആക്സിസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."