വിമാനസര്‍വിസുകള്‍ ഇന്ന് മുതല്‍ സാധാരണനിലയില്‍: 900 തീര്‍ഥാടകര്‍ കൂടി പുറപ്പെടും
നെടുമ്പാശ്ശേരി: സമയക്രമം മാറിമറിഞ്ഞുകൊണ്ടിരുന്ന സഊദി എയര്‍ലൈന്‍സിന്റെ ഹജ്ജ് വിമാനങ്ങള്‍ ഇന്ന് മുതല്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത നിലയിലേക്ക് മാറും. ജിദ്ദയിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സമയക്രമത്തിലും വിമാനങ്ങളുടെ വലിപ്പത്തിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമുണ്ടായിരുന്നു. എന്നാല്‍ മാറ്റങ്ങളൊന്നും തീര്‍ഥാടകരെ ബുദ്ധിമുട്ടക്കാതെ ക്രമീകരിക്കുന്നതില്‍ സഊദി എയര്‍ലൈന്‍സിനും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും കഴിഞ്ഞു.
കഴിഞ്ഞ ദിവസം പോകാന്‍ കഴിയാതിരുന്ന 100 പേരെ ഉള്‍പ്പടെ ആയിരം പേരുമായി ഇന്നലെ മൂന്ന് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലെത്തിയത്. ഇന്ന് രണ്ട് വിമാനങ്ങളിലായി 900 തീര്‍ഥാടകര്‍ കൂടി പുറപ്പെടും. ഇതോടെ കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന തീര്‍ഥാടകരുടെ എണ്ണം 4800 ആയി മാറും. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന എസ്.വി 5793 വിമാനത്തില്‍ 450 പേരും വൈകീട്ട് 6.30 ന് പുറപ്പെടുന്ന എസ്.വി 5791 വിമാനത്തില്‍ 450 പേരുമാണ് യാത്രയാകുന്നത്. വിമാനക്രമീകരണത്തിലെ മാറ്റം തുടര്‍ന്നുണ്ടാകുന്ന സാഹചര്യം ഇല്ലെന്നും ഇന്ന് മുതല്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത നിലയില്‍ തുടരുമെന്നും സഊദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
സാങ്കേതിക കാരണങ്ങളാല്‍ വിമാന ഷെഡ്യൂളുകള്‍ മാറിയെങ്കിലും ഓരോ ദിവസവും നേരത്തെ നിശ്ചയിച്ച എണ്ണം തീര്‍ഥാടകരെ ജിദ്ദയില്‍ എത്തിക്കാന്‍ സഊദി എയര്‍ലൈന്‍സ് അധികൃതര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. വെള്ളിയാഴ്ച്ച മാത്രമാണ് 100 തീര്‍ഥാടകരുടെ യാത്ര ഒരു ദിവസം വൈകിയത്.
ഇന്നലെ ഹജ്ജ് ക്യാംപ് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."