ഒറ്റക്കെട്ടായി ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമെന്ന് മുഖ്യമന്ത്രി
ഒറ്റക്കെട്ടായി ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ കാലങ്ങളായി ഇന്ത്യസ്വീകരിച്ച നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കണം. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്‌റാഈലിന്റെത്. ഇസ്‌റാഈലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
നിസ്സഹായരായ പലസ്തീന്‍ ജനതയ്‌ക്കെതിരെ ഭീകരമായ അക്രമം ഇസ്‌റാഈല്‍ അഴിച്ചു വിടുകയാണ്. ഭക്ഷണവും മരുന്നും എത്തിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. ചേരി ചേരാ നയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാടായിരുന്നു. നെഹ്‌റു മുതല്‍ നല്ലൊരു കാലം വരെ രാജ്യം പിന്തുടര്‍ന്നു. അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഫലസ്തീനെ അനുകൂലിച്ചു. ഇസ്‌റാഈലിനെ തുറന്നെതിര്‍ക്കുകയും ചെയ്തു. അതില്‍ മാറ്റം വരുത്തിയത് നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്. ഈ മാറ്റം സാമാജ്യത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നു. ഫലസ്തീനെ തള്ളാതെ ഇസ്‌റാഈലിനെ അംഗീകരിക്കുകയായിരുന്നു.
മെല്ലെ മെല്ലെ സാമ്രാജ്യത്വ അനുകൂല നിലപാട് മാറി. ഇടതുപക്ഷമല്ലാതെ രാജ്യതലസ്ഥാനത്ത് വേറെ ആര് പ്രതിഷേധം നടത്തി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അനങ്ങിയില്ല. പ്രകടനം നടത്താന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. ഒരേസമയം രണ്ടിടത്തും നില്‍ക്കാന്‍ കഴിയുമോ.വ്യക്തമായ നിലപാട് വേണം. ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകളെ തള്ളിപ്പറയണം. നെഹ്രുവിന്റെ അനുയായികള്‍ക്ക് വ്യക്തതയില്ലെന്നും നമുക്ക് ഒരു നിലപാട് മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."