HOME
DETAILS
MAL
കുട്ടികളില്‍ ന്യൂമോണിയ തടയാന്‍ കേരളം: പുതിയൊരു വാക്സിന് കൂടി
backup
September 19 2021 | 06:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്സിനേഷന് ആരംഭിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. യൂനിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് (പി.സി.വി) ആണ് അടുത്ത മാസം മുതല്‍ നല്കിത്തുടങ്ങുക. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍നിന്നു കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന് സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഇതിനായി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."