മാതാവിന്റെ കണ്‍മുന്നില്‍ ബാലനെ തെരുവുനായ കടിച്ചു കീറി
വെള്ളറട: മാതാവിന്റെ കണ്‍മുന്നില്‍ പത്തുവയസ്സുകാരനെ തെരുവുനായ കടിച്ചു കീറി. കുടപ്പനമൂട് കാസാ റോഡ് വീട്ടില്‍ സജീലയുടെ മകന്‍ അഫ്‌സല്‍ഖാ (10)നാണ് കടിയേറ്റത്. ട്യൂഷന് പോയി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. മുഖത്താണ് കടിയേറ്റത്. ഇതിനു പുറമേ കൂതാളി കടയാറ വീട്ടില്‍ കുന്നാലി (82), കുട്ടമല ലളിതാ ഭവനില്‍ രാജേഷ് (34) എന്നിവരെയും തെരുവുനായ ആക്രമിച്ചു. മൂന്നു പേരും വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അന്യസംസ്ഥാന തൊഴിലാളിക്ക്
കടിയേറ്റു
പേരൂര്‍ക്കട: അന്യസംസ്ഥാന തൊഴിലാളിക്ക് തെരുവുനായയുടെ കടിയേറ്റു. വഴയില ശാസ്താ നഗറില്‍ ആസാം സ്വദേശി രൊത്തന്‍ദര്‍ശിനാണ് കടിയേറ്റത്. ബൈക്കില്‍ കയറാന്‍ ഒരുങ്ങുന്നതിനിടെ പിന്നിലൂടെയെത്തിയ നായ ആക്രമിക്കുകയായിരുന്നു. മൂക്കില്‍ കടിയേറ്റ് താഴെ വീണ രൊത്തന്‍ ഉടന്‍ തന്നെ ഒരു വടിയെടുത്ത് നായയെ തല്ലിക്കൊന്നു. തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കുശേഷം ജനറല്‍ ആശുപത്രിയിലെത്തി കുത്തിവയ്‌പെടുത്തു. പ്രദേശത്ത് തെരുവുനായ് ശല്യം കൂടുതലാണെന്നും സര്‍ക്കാര്‍ ഇടപെട്ട് ഇവയെ തുരത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."