യുട്യൂബിലെ വീഡിയോയെ കൂടുതല്‍ മികച്ചതാക്കും, സര്‍വീസ് ഇവര്‍ക്ക് മാത്രം
കാലിഫോര്‍ണിയ: പുത്തന്‍ ഫീച്ചറുകളുമായി യൂസര്‍മാരെ ഞെട്ടിക്കാനുള്ള ശ്രമത്തിലാണ് യുട്യൂബ്. പ്രീമിയം വേര്‍ഷനാണ് യുട്യൂബ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അവര്‍ക്ക് മാത്രമായി കൂടുതല്‍ മികവുറ്റ കാര്യങ്ങളാണ് ഒരുങ്ങുന്നത്. പുതിയ വീഡിയോ ക്വാളിറ്റി ഫീച്ചറാണ് യുട്യൂബ് പ്രീമിയം എടുത്ത ആളുകള്‍ക്കായി ലഭിക്കുക.
മൊബൈല്‍, വെബ്, സ്മാര്‍ട്ട് ടിവി എന്നിവയില്‍ യുട്യൂബ് വീഡിയോ കാണുന്നതിന്റെ എക്‌സ്പീരിയന്‍സ് മികച്ചതാക്കാനാണ് ശ്രമം. വിഡിയോയുടെ ക്വാളിറ്റിയില്‍ മികച്ച മാറ്റം ഉറപ്പാണ്. അത് പ്രീമിയം എടുക്കുന്നവര്‍ക്ക് മാത്രമാണെന്ന് യുട്യൂബ് ഉറപ്പിക്കുകയും ചെയ്യുന്നു. പ്രീമിയം ഒണ്‍ലി ഫീച്ചറി ബിറ്റ്‌റേറ്റ് 1080പി വീഡിയോ റെസല്യൂഷന്‍ എന്നാണ് അറിയപ്പെടുക. ഏറ്റവും ഹൈഡെഫനിഷനിലായിരിക്കും ഇനി മുതല്‍ പണം അടയ്ക്കുന്നവര്‍ക്കായി വീഡിയോ ലഭിക്കുക.
യുട്യൂബ് ആന്‍ഡ്രോയിഡ് ആപ്പിലും ടിവികളിലും ഈ ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. ആദ്യം ആപ്പിള്‍ ഐഒഎസ് യൂസര്‍മാര്‍ക്കാണ് ഈ വീഡിയോ ക്വാളിറ്റി ഫീച്ചറുകള്‍ യുട്യൂബ് ആദ്യം നല്‍കിയത്. ഇതോടൊപ്പം തന്നെ വെബ് യൂസര്‍മാര്‍ക്കും നല്‍കിയിരുന്നു. ഈ ആഴ്ച്ച ഈ മികവ് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു യുട്യൂബ്. പ്രീമിയം സര്‍വീസിലൂടെ പണം അടച്ചാല്‍ വീഡിയോ കാണുന്ന രീതി തന്നെ മാറും.
അതേസമയം ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ ഈ ക്വാളിറ്റി തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. നിങ്ങളുടെ വീട്ടിലെ ഇന്റര്‍നെറ്റിന്റെ വേഗത അനുസരിച്ചാണ് പുതിയ റെസല്യൂഷന്‍ ലഭ്യമാവുക. നിങ്ങള്‍ക്ക് ഏതെങ്കിലും വീഡിയോയുടെ സെറ്റിംഗ്‌സില്‍ പോയി റെസല്യൂഷന്‍ അഥവാ വീഡിയോ ക്വാളിറ്റി മാറ്റാവുന്നതാണ്.
എന്നാല്‍ 1080പിയും എന്‍ഹാന്‍സ്ഡ് 1080പിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് കണ്ടെത്തുക സാധ്യമല്ല. രണ്ടിനും ഒരേ ക്വാളിറ്റി തന്നെയാവും നമുക്ക് തോന്നുക. ഇതിനായി യുട്യൂബ് എന്ത് ചെയ്യുമെന്ന് മാത്രം വ്യക്തമല്ല.
യുട്യൂബിലെ വീഡിയോയെ കൂടുതല്‍ മികച്ചതാക്കും, സര്‍വീസ് ഇവര്‍ക്ക് മാത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."