HOME
DETAILS

റോബിന്‍ ബസിനെ ഇന്നും തടഞ്ഞ് മോട്ടോര്‍വാഹന വകുപ്പ്; പ്രതിഷേധിച്ച് നാട്ടുകാര്‍

  
backup
November 19, 2023 | 5:15 AM

mvd-conducts-checking-at-robin-bus-on-second-consecutive-da

റോബിന്‍ ബസിനെ ഇന്നും തടഞ്ഞ് മോട്ടോര്‍വാഹന വകുപ്പ്; പ്രതിഷേധിച്ച് നാട്ടുകാര്‍

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും റോബിന്‍ ബസ് തടഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ്. തൊടുപുഴയിലെത്തുന്നതിന് മുന്‍പ് കോട്ടയം ഇടുക്കി അതിര്‍ത്തിയായ കരിങ്കുന്നത്ത് വച്ചാണ് എം.വി.ഡി ബസ് തടഞ്ഞത്. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയച്ചു.

അതേസമയം, പത്തനംതിട്ട കോയമ്പത്തൂര്‍ റൂട്ടില്‍ റോബിന്‍ ബസ് സര്‍വീസിനെ വെട്ടാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങി. യാത്രക്കാരില്ലാതെ കാലിയായിട്ടാണ് പത്തനംതിട്ടയില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ 4:30ന് പുറപ്പെട്ട ലോഫ്‌ളോര്‍ എസി ബസ് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നത്. 11.30ന് ബസ് കോയമ്പത്തൂരില്‍ എത്തും.

സര്‍വിസ് ആരംഭിച്ച ബസ് ഇന്നലെ നാലുതവണ എം.വി.ഡി തടഞ്ഞിരുന്നു. ബസ് കസ്റ്റഡിയിലെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് 200 മീറ്റര്‍ പിന്നിട്ട ശേഷമാണ് ബസ് ആദ്യംതടഞ്ഞ് പരിശോധന നടത്തിയത്. തുടര്‍ന്ന് പാലാ, അങ്കമാലി, തൃശൂര്‍ പുതുക്കാട് എന്നിവിടങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തി. പത്തനംതിട്ടയില്‍ നടത്തിയ പരിശോധനയില്‍ പെര്‍മിറ്റ് ലംഘനം ആരോപിച്ച് ബസിനു 7,500 രൂപ പിഴയിട്ടു. അതേസമയം, മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി തുടരുന്നതിനിടെ റോബിന്‍ ബസ് നാട്ടുകാര്‍ക്കും വാഹനപ്രേമികള്‍ക്കും ഹീറോയായി മാറി.

പാലാ ഇടപ്പാടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അങ്കമാലിയില്‍ ബസ് തടഞ്ഞ ഉദ്യോഗസ്ഥര്‍ക്കു നേരെ നാട്ടുകാര്‍ കൂകിവിളിച്ചു. മോട്ടോര്‍ വാഹനവകുപ്പിന്റെ വഴിനീളെയുള്ള പരിശോധന കാരണം ബസ് കോയമ്പത്തൂരിലെത്താന്‍ വൈകിയിരുന്നു.

ഒക്ടോബര്‍ 16നാണ് പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ എം.വി.ഡി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വിസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ, സീറ്റ് ബുക്കിങ്ങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ഫേസ്ബുക്കില്‍ വെല്ലുവിളിച്ച് പോസ്റ്റിട്ടതിനു പിന്നാലെയാണ് ബസിനെതിരേ നടപടിയെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദേശസാല്‍കൃത പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വിസ് ആരംഭിക്കുന്നതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച പരാതിയിലായിരുന്നു നടപടി. ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതു പാതയിലൂടെയും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം.

വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍, കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്വന്റി-20യോ അതോ ടെസ്റ്റോ? ബിഗ് ബാഷിൽ നാണംകെട്ട് റിസ്വാനും ബാബറും; വിക്കറ്റ് ബാക്കിയുണ്ടായിട്ടും 'പുറത്താക്കി' നായകൻ

Cricket
  •  5 days ago
No Image

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്

International
  •  5 days ago
No Image

മെസിക്ക് സൗദി ക്ലബ്ബ് വിലയിട്ടത് 12,000 കോടി രൂപ..! എന്നിട്ടും മനസ്സ് തുറക്കാതെ സൂപ്പര്‍ താരം

Saudi-arabia
  •  5 days ago
No Image

വാജി വാഹനവും അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതില്‍ കൂടുതല്‍ പരിശോധന നടത്താന്‍ എസ്.ഐ.ടി

Kerala
  •  5 days ago
No Image

സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറാനിലെ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; സഹായം വരുന്നുണ്ടെന്ന് സന്ദേശം 

International
  •  5 days ago
No Image

'ഞങ്ങളെയോര്‍ത്ത് കരയേണ്ട',  ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ് കെ മാണി

Kerala
  •  5 days ago
No Image

എ.ഐ ഉണ്ടാക്കുന്ന അനിശ്ചിതത്വം: യുഎഇ തൊഴില്‍ വിപണിയില്‍ 72% ജീവനക്കാരും പുതിയ ജോലി തേടുന്നു

Abroad-career
  •  5 days ago
No Image

സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ പ്രതി ബൈക്ക് അപകടത്തിൽ കുടുങ്ങി; കുട്ടികൾ സുരക്ഷിതർ, പ്രതി പിടിയിൽ

crime
  •  5 days ago
No Image

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 15 ശതമാനം 'കട്ട്' ചെയ്യും; പുതിയ നിയമവുമായി തെലങ്കാന സര്‍ക്കാര്‍ 

National
  •  5 days ago
No Image

റൊണാൾഡോയ്ക്ക് പഴയ വേഗതയില്ല, ഉടൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമായിരുന്നു; അൽ-നാസറിന്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി മുൻ താരം

Football
  •  5 days ago