HOME
DETAILS

44 വര്‍ഷങ്ങള്‍ക്ക് ശേഷം വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു

  
Web Desk
February 18, 2026 | 2:33 PM

last survivor of the Vypin hooch tragedy has passed away

കൊച്ചി: വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു. അയ്യമ്പള്ളി കരുത്തേരി വീട്ടില്‍ നടേശന്‍ (80) ആണ് ദുരന്തം നടന്ന് 44 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തോട് വിടപറഞ്ഞത്. വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാഴ്ച്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ദുരന്തത്തിന് മുന്‍പ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പില്‍കാലത്ത് വീടിന് സമീപത്ത് പെട്ടിക്കട നടത്തിയാണ് ജീവിച്ചത്. നടേശന്റെ മൃതദേഹം ചെറായി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. 

1982ലാണ് കേരള ചരിത്രത്തിലെ ഏറ്റവും ദാരുണമായ വൈപ്പിന്‍ വിഷമദ്യ ദുരന്തം നടന്നത്. ഉത്രാടം, തിരുവോണം ദിവസങ്ങളിലായി വൈപ്പിനിലെ വിവിധ മദ്യഷാപ്പുകളില്‍ നിന്നായി മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന വിഷമദ്യം കഴിച്ച 77 പേരാണ് മരിച്ചത്. നൂറ് കണക്കിന് ആളുകള്‍ക്ക് കാഴ്ച്ച ശക്തിയും നഷ്ടമായി. സംസ്ഥാന രാഷ്ട്രീയത്തിലടക്കം വലിയ വിവാദമായി മാറിയ വൈപ്പിന്‍ ദുരന്തത്തില്‍ ആകെ 29 പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഷാപ്പുകളില്‍ മദ്യം വിതരണം ചെയ്ത ഇ.കെ ചന്ദ്രസേനനായിരുന്നു കേസിലെ ഒന്നാം പ്രതിയും, ഇയാളുടെ സഹായിയായിരുന്ന ലക്ഷ്മണന്‍ രണ്ടാം പ്രതിയുമായിരുന്നു. ഇരുവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

The last survivor of the Vypin hooch tragedy has passed away. Nadesan (80), from Karutheri House in Ayyampilly, died 44 years after the incident. He had completely lost his eyesight after consuming the illicit liquor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  a day ago
No Image

അഞ്ചാം ദിവസവും വിമാന സര്‍വീസുകള്‍ നിര്‍ത്തി; ബഹ്‌റൈനില്‍ യാത്രാ പ്രതിസന്ധി തുടരുന്നു

bahrain
  •  a day ago
No Image

ഇത്തിഹാദ് വിമാന സർവീസുകൾ നിർത്തിവച്ചു; മാർച്ച് 6 വരെ നിയന്ത്രണം

International
  •  a day ago
No Image

പകൽ ടൈൽ പണി, രാത്രി മോഷണം; മലപ്പുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

Kerala
  •  a day ago
No Image

ട്രംപിന് മുന്നിൽ മുട്ടുമടക്കാതെ സ്പെയിൻ; ഇറാനെതിരായ നീക്കത്തിന് സൈനിക താവളങ്ങൾ വിട്ടുതരില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി

International
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 9 മുതൽ അവധി; വസന്തകാല അവധി പുനഃക്രമീകരിച്ചു

International
  •  2 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് തുണയായി റഷ്യ; 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉടൻ എത്തും

National
  •  2 days ago
No Image

ഇടുക്കിയിൽ പട്ടയ വിതരണത്തിന് വീണ്ടും ഹൈക്കോടതി വിലക്ക്; സർക്കാരിന് കനത്ത തിരിച്ചടി

Kerala
  •  2 days ago
No Image

ഒമാനില്‍ അടിയന്തരാവസ്ഥകള്‍ നേരിടാനുള്ള ദേശീയ ഒരുക്കങ്ങള്‍ വിലയിരുത്തി

oman
  •  2 days ago
No Image

സോഹാറിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ലാതെ വന്‍ ദുരന്തം ഒഴിവായി

oman
  •  2 days ago