HOME
DETAILS
MAL
കൊല്‍ക്കത്തയില്‍ ആനകള്‍ ട്രെയിനിടിച്ച് ചെരിഞ്ഞു
backup
August 27 2016 | 18:08 PM
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ട്രെയിനിടിച്ച് മൂന്നു ആനകള്‍ ചെരിഞ്ഞു. ബങ്കൂര ജില്ലയിലെ ബിഷ്ണുപൂരിനു സമീപമാണ് ദുരന്തമുണ്ടായത്. ഖരഖ്പൂര്‍-അദ്ര പാസഞ്ചറിടിച്ചാണ് രണ്ട് ആനക്കുട്ടികളും അമ്മയും ചെരിഞ്ഞത്. വനത്തിലൂടെയുള്ള ട്രാക്ക് രാത്രി മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.സംഭവത്തെതുടര്‍ന്ന് മേഖലയില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. റെയില്‍വേ തൊഴിലാളികളും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് ആനകളുടെ ജഡം ട്രാക്കില്‍ നിന്ന് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."