HOME
DETAILS

വിഹിതം നല്‍കാതെ സര്‍ക്കാര്‍ ഞെരുങ്ങി തദ്ദേശ സ്ഥാപനങ്ങള്‍ ; ആറു മാസത്തിനിടെ കൊടുത്തത് 10 ശതമാനം

  
backup
September 21 2021 | 19:09 PM

%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

പി.കെ മുഹമ്മദ് ഹാത്തിഫ്


തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും പദ്ധതി വിഹിതം കൃത്യമായി ലഭിക്കാതെ വീര്‍പ്പുമുട്ടി തദ്ദേശ സ്ഥാപനങ്ങള്‍. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ മുഴുവന്‍ പദ്ധതികളും തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറുമാസമായി ബജറ്റില്‍ വകയിരുത്തിയതിന്റെ 10.97 ശതമാനം മാത്രമാണ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതെന്നാണ് കണക്കുകള്‍ പറയുന്നത്.
ബജറ്റില്‍ 7280 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ആറു മാസം പിന്നിടുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാന്‍ നല്‍കിയത് 798.74 കോടി മാത്രമാണ്.
സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകള്‍ക്കായി വകയിരുത്തിയ 703.24 കോടിയില്‍ ആകെ നല്‍കിയത് 49.26 കോടി രൂപ മാത്രം. അതായത് വകയിരുത്തിയ തുകയുടെ 7.01 ശതമാനം. 87 മുനിസിപ്പാലിറ്റിയില്‍ ഇത് 9.32 ശതമാനമാണ്. 1195.47 കോടിയില്‍ സര്‍ക്കാര്‍ നല്‍കിയത് 111.38 കോടി രൂപ മാത്രമാണെന്ന് കണക്കുകളില്‍ പറയുന്നു. 14 ജില്ലാ പഞ്ചായത്തുകള്‍ക്കായി വകയിരുത്തിയ ഫണ്ടിന്റെ 8.01 ശതമാനം മാത്രമാണ് നല്‍കിയത്. വകയിരുത്തിയ 825.75 കോടിയില്‍ 66.16 കോടി രൂപയാണ് ജില്ലാ പഞ്ചായത്തുകള്‍ക്ക് നല്‍കിയത്.
152 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 825.75 കോടി വകയിരുത്തിയെങ്കിലും 86.52 കോടി അതായത് 10.48 ശതമാനം മാത്രമാണ് ചെലവഴിക്കാന്‍ നല്‍കിയത്. 941 ഗ്രാമ പഞ്ചായത്തുകളുടെ വിഹിതത്തില്‍ 13.01 ശതമാനം മാത്രമാണ് നല്‍കിയത്. 3729.79 കോടി വകയിരുത്തിയെങ്കിലും 485.42 കോടി മാത്രമാണ് പഞ്ചായത്തുകള്‍ക്കു നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ആകെ വകയിരുത്തിയ തുകയില്‍ തുച്ഛമായ വിഹിതം മാത്രമാണ് നല്‍കിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയിലും മറ്റും തദ്ദേശ സ്ഥാപനങ്ങള്‍ മുഖാന്തിരമാണ് സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കിയിരുന്നത്. എന്നാല്‍ പദ്ധതി നിര്‍വഹണത്തിനായി കൃത്യമായ ഫണ്ട് ലഭ്യമാക്കാത്തത് തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ട് തികയുന്നതിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോഴും നിര്‍വഹണ ഫണ്ട് ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  20 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  40 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago