കാലിക്കറ്റ് വി.സി സി.പി.എം ലോക്കല്‍ സെക്രട്ടറിയായി തരംതാഴരുതെന്ന് എം.എസ്.എഫ്
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ തന്നിഷ്ടക്കാര്‍ക്ക് മാര്‍ക്ക് ദാനം നടത്തുന്ന വൈസ് ചാന്‍സലര്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയായി തരം താഴുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. സര്‍വകലാശാലയിലെ വിദ്യാര്‍ഥി ദ്രോഹ നടപടിക്കെതിരെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിന്‍ഡിക്കേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു നവാസ്. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ നടത്തിയ മാര്‍ച്ച് ഭരണകാര്യാലയത്തിന് മുന്നില്‍ പൊലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഭരണകാര്യാലയം ഉപരോധിച്ചു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷനായി. മുസ്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ഡോ. വി.പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്ന്നൂര്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ്, എം.എസ്.എഫ് യൂണിവേഴ്സിറ്റി കാംപസ് ജനറല്‍ സെക്രട്ടറി സഫ്ന ഒഴുകൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."