സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് മൂലം ഫോണ്‍ തകരാറിലായോ? നഷ്ടപരിഹാരം നേടിയെടുക്കാം
സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പലകേടുകളും സ്മാര്‍ട്ട് ഫോണുകളില്‍ സംഭവിക്കുന്നത്. ചെറിയ രീതിയിലുള്ള ബഗ് പ്രശ്‌നങ്ങള്‍ ആണെങ്കില്‍ ഒരു പക്ഷെ എടുത്ത അപ്‌ഡേറ്റില്‍ ഇത് ശരിയാകുന്നതായിരിക്കും. എന്നാല്‍ മറ്റ് ഗുരുതരമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലും സംഭവിച്ചാല്‍ നന്നാക്കാന്‍ തന്നെ പ്രയാസം ആയിരിക്കും.
ചില ഫോണുകളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഇവയുടെ ഡിസ്‌പ്ലേ, മദര്‍ ബോര്‍ഡ് തുടങ്ങിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ ആകുന്നു എന്ന തരത്തിലുള്ള പരാതികളും ഉപയോക്താക്കളുടെ പക്കല്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഇത് നന്നാക്കാനായി കസ്റ്റമര്‍ കെയറുകളെ സമീപിച്ചാല്‍ ഉയര്‍ന്ന വില ആയിരിക്കും ഇവര്‍ ചാര്‍ജായി ആവിശ്യപ്പെടുക. വാറന്റി കഴിഞ്ഞിട്ടില്ലെങ്കില്‍ കമ്പനികള്‍ സൗജന്യമായി തന്നെ ഇതിന്റെ കേടുപാടുകള്‍ പരിഹരിച്ച് തരുന്നതായിരിക്കും. എന്നാല്‍ വാറന്റി കഴിഞ്ഞുപോയാല്‍ എന്തുചെയ്യും.
പേടിക്കണ്ട വാറന്റി കഴിഞ്ഞാലും സോഫ്റ്റ്‌വെയര്‍ പ്രശ്‌നം മൂലം അതായത് നമ്മുടേതല്ലാത്ത കുറ്റം മൂലം ഫോണുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ പണം ഒന്നും മുടക്കാതെ തന്നെ നമ്മുക്ക് ഇതിന് പരിഹാരം ഉണ്ടാക്കാം. എങ്ങനെ ആണന്നല്ലെ വിശദമാക്കാം. ഇദാക്കില്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ പരാതി നല്‍കി ആണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. അതേ സമയം സോഫ്റ്റ്‌വെയറിന്റെ തകരാറ് മൂലമാണ് ഈ പ്രശ്‌നം ഉണ്ടായതെന്ന് ഉറപ്പായിരിക്കണം.
എങ്കില്‍ മാത്രമേ ഇത്തരത്തില്‍ പരിഹാരം ലഭിക്കു. നേരത്തെ സൂചിപ്പിച്ച വെബ്‌സൈറ്റിന് പുമെ കണ്‍ഫോനെറ്റ് എന്ന ആപ്പും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇദാക്കിലിന്റെ അതേ സേവനം തന്നെയാണ് കണ്‍ഫോനെറ്റ് ആപ്പ് വഴിയും ലഭിക്കു. അതേസമയം വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ എങ്ങനെയാണ് ഇതില്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത് എന്നതിന്റെ ടൂട്ടോറിയല്‍ വീഡിയോ അടക്കം നല്‍കിയിട്ടുണ്ടാകും. ഹാന്‍ഡ് ബുക്ക് ഓണ്‍ ഇദാക്കില്‍ എന്ന ഓപ്ഷനില്‍ ആയിരിക്കും ഈ വീഡിയോ നല്‍കിയിരിക്കുന്നത്.
എങ്ങനെയാണ് വെബ്‌സൈറ്റില്‍ പരാതി നല്‍കുന്നത് എന്ന് പരിശോധിക്കാം. അതിനായി ഇദാക്കില്‍ സൈറ്റില്‍ നല്‍കിയിരിക്കുന്ന എന്റര്‍ വെബ്‌സൈറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മറ്റൊരു പേജില്‍ നിങ്ങള്‍ എത്തുന്നതായിരിക്കും. ഈ പേജിന്റെ ഇടതു വശത്ത് മുകളിലായി കണ്‍സ്യൂമര്‍ അഡ്വക്കേറ്റ് എന്ന സെക്ഷനില്‍ ക്ലിക്ക് ചെയ്ത് ഇതില്‍ നിന്ന് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ എല്ലാം തന്നെ പൂരിപ്പിച്ച നല്‍കുക.
സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് മൂലം ഫോണ്‍ തകരാറിലായോ? നഷ്ടപരിഹാരം നേടിയെടുക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."