HOME
DETAILS

വയനാട് ടൗണ്‍ഷിപ്പ് നാടിന്റെ ഒരുമയുടെ പ്രതീകം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

  
Web Desk
March 01, 2026 | 8:15 AM

wayanad-township-inaugurated-by-pinarayi-vijayan

വയനാട്: മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ ഐക്യവും ഒരുമയും ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഒരുമിച്ച് കഴിയണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പമാണ് സര്‍ക്കാര്‍ നിന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെ സഹായിക്കാന്‍ സന്നദ്ധരായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേളയില്‍ സന്തോഷത്തോടൊപ്പം തന്നെ മണ്‍മറഞ്ഞ് പോയവരെ ഓര്‍ത്തുള്ള സങ്കടവമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. അടുത്ത മഴക്കാലത്തിന് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്കും സ്വന്തം ഭൂമിയും വീടും നല്‍കുന്നതായിരിക്കും. അതിനുള്ള കര്‍മ്മ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലുള്ള 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറുക.

വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ആകെ 410 വീടുകളാണ് നിര്‍മ്മിക്കുന്നത്. 1662 പേര്‍ക്ക് ഇവിടെ അഭയമൊരുങ്ങും. 1000 ചതുരശ്രയടിയില്‍ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കത്തക്ക രീതിയിലാണ് ഒറ്റനില വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭാവിയില്‍ രണ്ടാം നില പണിയാനുള്ള അടിത്തറയും ഇതിനുണ്ട്.

പ്രധാന കിടപ്പുമുറി ഉള്‍പ്പെടെ രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ ഓരോ വീടിന്റെയും ഭാഗമാണ്. വീടുകള്‍ക്ക് പുറമെ ഒരു സ്വയംപര്യാപ്ത ഗ്രാമത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ലാബ്, ഫാര്‍മസി, ഒപി, വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍. കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, പാര്‍ക്കിങ് ഏരിയ. മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍. അങ്കണവാടി, കളിസ്ഥലങ്ങള്‍, പൊതുറോഡുകള്‍ എന്നിവയും സജ്ജീകരിക്കും.

കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. 2025 മാര്‍ച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പുരോഗമിച്ചത്.

 

 

The newly developed township in Wayanad was inaugurated by Kerala Chief Minister Pinarayi Vijayan, who described the project as a symbol of unity and collective strength. The township is aimed at improving infrastructure and providing better living conditions for residents, reflecting the state government’s commitment to inclusive development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  8 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  8 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  8 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  8 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  8 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  8 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  8 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

ഉദ്യോഗസ്ഥരുടെ വോട്ടിങ് പ്രതിസന്ധിയിൽ; പോസ്റ്റൽ ബാലറ്റുകൾ എത്തിയില്ല, ഹൈക്കോടതി ഇടപെടുന്നു

Kerala
  •  8 days ago