HOME
DETAILS

ട്രംപിന്റെ നീക്കം നിയമവിരുദ്ധം; ഇറാനികള്‍ ന്യൂയോര്‍ക്കില്‍ സുരക്ഷിതരായിരിക്കും: സൊഹ്‌റാന്‍ മംദാനി

  
March 01, 2026 | 7:29 AM

zohran-mamdani-slams-trump-iran-policy-new-york-safety

വാഷിങ്ടണ്‍: ഇറാനെതിരെ യു.എസും ഇസ്‌റാഈലും സംയുക്തമായി നടത്തിയ അക്രമണത്തെ അപലപിച്ച് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. അമേരിക്കക്കാര്‍ ഇത് ആഗ്രഹിക്കുന്നില്ലെന്നും അവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുള്ള ആശ്വാസമാണ് വേണ്ടതെന്നും മംദാനി പ്രതികരിച്ചു. 

' നഗരങ്ങളില്‍ ബോംബെറിയുന്നു. സാധാരണക്കാരെ കൊല്ലുന്നു. ഒരു പുതിയ യുദ്ധക്കളം തുറക്കുന്നു. അമേരിക്കക്കാര്‍ ഇത് ആഗ്രഹിക്കുന്നില്ല. ഭരണമാറ്റത്തിനായി അവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ആശ്വാസം വേണം. അവര്‍ക്ക് സമാധാനം വേണം.' - മംദാനി എക്‌സില്‍ കുറിച്ചു. 

 

' ഓരോ ന്യൂയോര്‍ക്കുകാരനും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങളുടെ പൊലിസ് കമ്മിഷണറുമായും അടിയന്തര ദുരന്തനിവാരണ ഉദ്യോഗസ്ഥരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി ഏജന്‍സികള്‍ക്കിടയില്‍ ഏകോപനം വര്‍ധിപ്പിക്കുന്നതിനുമായി പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പട്രോളിങ് ഉള്‍പ്പെടെയുള്ളവ ശക്തമാക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

കൂടാതെ, ന്യൂയോര്‍ക്കുലുള്ള ഇറാന്‍ സ്വദേശികളോട് നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ നഗരത്തിന്റെ ഭാഗമാണ് - നിങ്ങള്‍ ഞങ്ങളുടെ അയല്‍ക്കരാണ്, ചെറുകിട ബിസിനസ്സ് ഉടമകളാണ്, വിദ്യാര്‍ത്ഥികളാണ്, കലാകാരന്മാരാണ്, തൊഴിലാളികളാണ്, കമ്മ്യൂണിറ്റി നേതാക്കളാണ്. നിങ്ങള്‍ ഇവിടെ സുരക്ഷിതരായിരിക്കും.'- മംദാനി കുറിച്ചു. 


തിരിച്ചടിച്ച് ഇറാന്‍

തങ്ങളുടെ പരമോന്നത നേതാവിന്റെ മരണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ടെല്‍അവീവില്‍ ഇസ്റാഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ 27 യു.എസ് സൈനിക താവളങ്ങളടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരമോന്നത നേതാവിന്റെ വധത്തിനുശേഷം ചരിത്രത്തിലിന്നോളം കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് ഇറാഖ് ഇര്‍ബിലിലെ യു.എസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി. പശ്ചിമേഷ്യയിലെ എല്ലാ ഇസ്റാഈലി, യു.എസ് സൈനിക ലക്ഷ്യങ്ങളും 'ഇറാനിയന്‍ മിസൈലുകളുടെ ശക്തമായ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്- എന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അവകാശപ്പെട്ടു. യു.എ.ഇയിലും ഖത്തറിലും തുടര്‍ച്ചയായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

'ശത്രു നിര്‍ണായകമായി പരാജയപ്പെടുന്നതുവരെ ഇത് നിരന്തരം തുടരും. മേഖലയിലുടനീളമുള്ള യു.എസിന്റെ മുവുവന്‍ ആസ്തികളും ലക്ഷ്യം വെച്ചാണ് ഇറാന്റെ നീക്കമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

 

New York lawmaker Zohran Mamdani has strongly criticized former U.S. President Donald Trump, calling his recent move against Iran “illegal.” Mamdani assured that Iranian residents in New York would remain safe and protected, emphasizing the city’s commitment to inclusivity and civil rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  13 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  13 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  13 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  13 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  13 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  13 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  13 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  13 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  13 days ago