HOME
DETAILS

കെട്ടാന്‍ നാട്ടില്‍ പെണ്ണുങ്ങളില്ല; വധുവിനെ ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ യുവാക്കളുടെ മാര്‍ച്ച്

  
backup
December 22, 2022 | 8:11 AM

national-sex-ratio-skewed-bachelors-march-for-brides-in-maharashtra2022

സൊലാപൂര്‍: സ്ത്രീപുരുഷാനുപാതത്തിലുണ്ടായ വന്‍ കുറവ് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയില്‍ അവിവാഹിതരായ പുരുഷന്‍മാരുടെ മാര്‍ച്ച്. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലാണ് യുവാക്കള്‍ വധുവിനെ തേടി മാര്‍ച്ച് നടത്തിയത്. ജ്യോതി ക്രാന്തി പരിഷത് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്‍കി. മാര്‍ച്ചില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് വധുവിനെ കണ്ടെത്തി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

നിരവധി പേര്‍ വിവാഹ വസ്ത്രത്തില്‍ കുതിരപ്പുറത്ത് കയറി ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് കലക്ടറുടെ ഓഫിസില്‍ എത്തി വധുവിനെ ആവശ്യമുണ്ടെന്ന് അറിയിച്ചത്.

പലരും ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാം. എന്നാല്‍ യാഥാര്‍ഥ്യമെന്തെന്നാല്‍, വിവാഹപ്രായമെത്തിയ പുരുഷന്‍മാര്‍ക്ക് വധുവില്ല. സംസ്ഥാനത്തെ സ്ത്രീ പുരുഷ അനുപാതത്തിലുള്ള വന്‍ വ്യത്യാസമാണ് ഇതിനു കാരണം മാര്‍ച്ച് സംഘടിപ്പിച്ച ജ്യോതി ക്രാന്തി പരിഷത് സ്ഥാപകന്‍ രമേശ് ഭാസ്‌കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 1000 പുരുഷന്‍മാര്‍ക്ക് 889 സ്ത്രീകള്‍ എന്നതാണ് അനുപാതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുപാതത്തിലെ ഈ അന്തരം പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നതുമൂലമാണ്. സര്‍ക്കാറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago