HOME
DETAILS
MAL
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; പരാതി ലഭിച്ചിട്ടുണ്ട്; കെ.പി.സി.സി പ്രത്യേക സമിതി അന്വേഷിക്കുമെന്ന് കെ സുധാകരന്
backup
November 24 2023 | 08:11 AM
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; പരാതി ലഭിച്ചിട്ടുണ്ട്; കെ.പി.സി.സി പ്രത്യേക സമിതി അന്വേഷിക്കുമെന്ന് കെ സുധാകരന്
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ വ്യാജ ഐ.ഡി.കാര്‍ഡ് നിര്‍മ്മാണ കേസില്‍ കെ.പി.സി.സി.ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. കെ.പി.സി.സി പ്രത്യേക സമിതി അന്വേഷിക്കുമെന്നും കുറ്റകരമായ പ്രവര്‍ത്തനം എന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ വിശ്വാസമാണ്. അത്തരം അവിവേകം രാഹുല്‍ കാണിക്കില്ല. മുന്‍വിധിയോടെ കെ.പി.സി.സി അഭിപ്രായം പറയുന്നില്ല. ഇതെല്ലാം ആരോപണമാണ്. സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ പ്രതികരിക്കൂ. അന്വേഷിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."