ജയലക്ഷ്മിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മാര്‍ച്ച്
മാനന്തവാടി: ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വാങ്ങിച്ചിട്ടുളള മുഴുവന്‍ സ്ഥലമിടപാടുകളും അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്ക് എതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി അര്.ഡി.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയും, ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജുവും ഇതില്‍ ഉത്തരവാദികളാണ്. ഇവര്‍ക്കെതിരേ അടിയന്തരമായി കേസെടുക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വികരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ആദിവാസികളെ വഞ്ചിച്ച് കോടികള്‍ നേടിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സി.പി.ഐ മുന്നറിയിപ്പ് നല്കി.
മാര്‍ച്ച് ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. എല്‍. സോമന്‍നായര്‍, ജോണി മറ്റത്തിലാനി, രജിത് കമ്മന, കെ. സജിവന് സംസാരിച്ചു. ദിനേശ് ബാബു, ശോഭാ രാജന്, അബ്ബാസ് തലപ്പുഴ, എന്‍.ജെ ജോസ്, പി. നാണു, അലക്സ് ജോസ്, ബക്കാഷ്, ജിനു ചെറൂര്, അസീസ് കോട്ടയില്‍, ഷിനോജ് കെ.വി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."