HOME
DETAILS
MAL
ആദിവാസി ബാലികക്ക് പീഡനം; കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
backup
August 27 2016 | 21:08 PM
കല്‍പ്പറ്റ: പതിമൂന്ന് വയസുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കേണിച്ചിറ സ്വദേശി രാജന് (26), അയല്‍വാസിയായ തൊപ്പിക്കാരന് ജോസഫ് (76) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. രാജന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു പുറമെ ഓഗസ്റ്റ് 21ന് രാജന്റെ അയല്‍വാസിയായ ജോസഫും ആദിവാസി ബാലികയെ വീട്ടിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പുല്‍പ്പള്ളി പൊലിസിനും മാനന്തവാടി ഡി.വൈ.എസ്.പിക്കുമാണ് കേസിന്റെ അന്വേഷണ ചുമതല. പെണ്‍കുട്ടിയെ നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."