HOME
DETAILS

കണ്ണൂര്‍ സര്‍വകലാശാലയിലെ പുതുക്കിയ സിലബസിന് അംഗീകാരം;ഇസ്‌ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ്, ഗാന്ധിയന്‍, ആശയങ്ങള്‍ ഉള്‍പ്പെടുത്തും

  
Web Desk
September 29 2021 | 10:09 AM

deendayal-upadhyaya-balraj-madhok-will-be-excluded-from-the-kannur-university-syllabus

കണ്ണൂര്‍: വിവാദമായ പി.ജി സിലബസില്‍ മാറ്റം വരുത്തി കണ്ണൂര്‍ സര്‍വകലാശാല. പുതുക്കിയ സിലബസിന് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കി. വിദഗ്ധ സമിതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് പുതിയ സിലബസ് തയ്യാറാക്കിയത്.

പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് മാറ്റം വരുത്തിയത്. ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മദോക് എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ നിന്നും ഒഴിവാക്കി. ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ എന്നിവരുടെ കൃതികള്‍ വിമര്‍ശന വിധേയമാക്കി പഠിപ്പിക്കും. ഗാന്ധിയന്‍, ഇസ്‌ലാമിക്, സോഷ്യലിസ്റ്റ്, ദ്രാവിഡ ധാരകളും ഉള്‍പ്പെടുത്തും.

തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റില്‍, ആര്‍എസ്എസ് ചിന്തകരുടെ രചനകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയതാണ് വിവാദത്തിലേക്ക് നയിച്ചത്.

കേരള സര്‍വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാനി യു പവിത്രന്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയായിരുന്ന ജെ പ്രഭാഷ് എന്നിവരാണ് സിലബസ് പരിശോധിച്ചത്. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സര്‍വ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ ചേര്‍ക്കുന്നത് ശരിയല്ലെന്ന് സമിതി പറഞ്ഞു. റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും ചര്‍ച്ച ചെയ്തു. ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി

International
  •  7 days ago
No Image

സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത് 

Kuwait
  •  7 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  7 days ago
No Image

കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു

Kuwait
  •  7 days ago
No Image

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

National
  •  7 days ago
No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  7 days ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  7 days ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  7 days ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  7 days ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  7 days ago

No Image

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും 

National
  •  7 days ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും

Kerala
  •  7 days ago
No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  7 days ago