HOME
DETAILS

അമരിന്ദര്‍ സിങ് - അമിത് ഷാ കൂടിക്കാഴ്ച ; കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യം

  
backup
September 29, 2021 | 4:31 PM

amareendar-sing-amitsha-meet632564655644151

ഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരിന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചാണ് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് കാര്‍ഷിക നിയമമെന്ന് അമരീന്ദറിന്റെ ഓഫിസ് അറിയിച്ചു. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അമിത് ഷായോട് അഭ്യര്‍ഥിച്ചതായി അമരീന്ദറിന്റെ ഓഫിസ് അറിയിച്ചു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അമരീന്ദര്‍ അഭ്യര്‍ഥിച്ചു. കാര്‍ഷിക നിയമങ്ങളിലെ നിരവധി പ്രശ്‌നങ്ങള്‍ അമരീന്ദര്‍ അമിത് ഷായെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് രൂപരേഖ തയ്യാറാക്കുമെന്ന് അമിത് ഷാ അമരീന്ദറിനെ അറിയച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ബിജെപിയില്‍ ചേരുമോയെന്ന മാധ്യങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അമരിന്ദര്‍ വിസമ്മതിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയ കീഴടക്കി; പുതു ചരിത്രമെഴുതി ഗംഭീറിന്റെ പഴയ പടയാളി

Cricket
  •  6 days ago
No Image

ദുബൈയിലെ സ്വർണ്ണ വിപണിയിൽ റെക്കോർഡ് കുതിപ്പ്; 2025-ൽ നിക്ഷേപകർക്ക് ഉണ്ടായത് വമ്പൻ ലാഭം

uae
  •  6 days ago
No Image

ഞാനല്ല, എപ്പോഴും മികച്ച താരമായി തുടരുന്നത് അദ്ദേഹമാണ്: എംബാപ്പെ

Football
  •  6 days ago
No Image

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രോഗികള്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി

Kerala
  •  6 days ago
No Image

അവൻ ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടുന്നില്ല, അടിച്ച് തുറക്കുകയാണ് ചെയ്യുന്നത്: അശ്വിൻ

Cricket
  •  6 days ago
No Image

സി.സി.ടി.വി അടിച്ചുതകര്‍ത്തു, പക്ഷേ മുഖം പതിഞ്ഞു; മട്ടന്നൂരിലെ വീട്ടില്‍ നിന്ന് 10 പവനും പണവും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

'നോര്‍ത്ത് ഇന്ത്യന്‍ ആവുക എന്നത് കുറ്റമല്ല, ഞങ്ങള്‍ ഇന്ത്യക്കാര്‍' അഞ്ജല്‍ ചക്മയുടെ കൊലപാതകത്തില്‍ പ്രതിഷേധ ജ്വാല തെളിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍

National
  •  6 days ago
No Image

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലാന്‍ഡിലെ ബാറില്‍ വന്‍ സ്ഫോടനം, തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  6 days ago
No Image

ശബരിമലയില്‍ വന്‍കൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

ഖുര്‍ആനില്‍ കൈവച്ച് സത്യപ്രതിജ്ഞ; മംദാനി ന്യൂയോര്‍ക്ക് മേയറായി അധികാരമേറ്റു

International
  •  6 days ago