HOME
DETAILS

ഇന്ത്യക്കും സഊദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ

  
backup
December 05, 2023 | 1:23 PM

agreement-to-conduct-more-flights-between-india-and-saudi-arabia

ഇന്ത്യക്കും സഊദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ

ന്യൂഡല്‍ഹി:ഇന്ത്യക്കും സൗദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ. സൗദി ഹജ്ജ് മന്ത്രിയുമായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി മുരളീധരന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ നടപടികള്‍ ലഘൂകരിക്കുമെന്നും സൗദി മന്ത്രി അറിയിച്ചു.

ഈ വര്‍ഷത്തെ ഹജ്ജ് നയം പുറത്തിറക്കിയതായി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹജ്ജ് ചെയ്തവരില്‍ 47 ശതമാനവും സ്ത്രീകളായിരുന്നെന്നും ഇറാനി പറഞ്ഞു. ഭിന്നശേഷിക്കാരായവര്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം ഹജ്ജ് മന്ത്രിയെ അറിയിച്ചതായും ഇത്തരം യാത്രക്കാര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുനല്‍കിയതായും സ്മൃതി ഇറാനി പറഞ്ഞു.

ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സേവനം നല്‍കുന്നതില്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സൗദി മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഹജ്ജുമായി ബന്ധപ്പെട്ട് ലോകരാഷ്ട്രങ്ങളുമായി മികച്ച ആശയവിനിമയ മാര്‍ഗങ്ങളും ശക്തമായ സഹകരണവും ഉറപ്പുവരുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെയും അതിന്റെ പങ്കാളികളുടെയും ശ്രമങ്ങളുടെ ഭാഗമാണ് വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  9 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  9 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  10 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  10 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  10 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  10 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  10 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  10 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  10 days ago