ജനുവരി 16ന് ഹ്യുണ്ടായിയുടെ 'സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങും? ആകാംക്ഷയില്‍ വാഹന പ്രേമികള്‍
ഹ്യുണ്ടായി ജനുവരി 16ന് ബ്ലോക്ക് യുവര്‍ ഡേറ്റ് നടത്താനൊരുങ്ങുകയാണ്. കമ്പനി തങ്ങളുടെ ഭാവിയിലേക്കുള്ള പല പ്രഖ്യാപനങ്ങളും പദ്ധതികളും ഇവന്റില്‍ വിശദീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഹ്യുണ്ടായിയുടെ വാഹന പ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന വാഹനമായ ക്രെറ്റ ഫെയ്‌സ് ലിഫ്റ്റ് കമ്പനി അന്നെ ദിവസം പുറത്തിറക്കുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങള്‍. വാഹനത്തിന്റെ പുറ്ത്ത് വന്ന സ്‌പൈ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എഡിഎസ് അവതരിപ്പിക്കപ്പെടുന്ന വാഹനത്തിന് മികച്ച സേഫ്റ്റി ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, കൊളീഷന്‍ മിറ്റിഗേഷന്‍, ലെയിന്‍ കീപ്പ് അസിസ്റ്റ് എന്നിവയാണ് വാഹനത്തില്‍ ഉള്‍പ്പെടുന്ന പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. കൂടാതെബോസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, യുഎസ്ബി ടൈപ്പ് C ചാര്‍ജറുകള്‍, ആറ് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
115 bhp പവര്‍ പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 115 bhp പവര്‍ സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ എന്നിവയാകും വാഹനത്തില്‍ ഉണ്ടാവുക.
Content Highlights:Hyundai Creta facelift India launch on January 16
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."