'പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണം, ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണം': പ്രതിപക്ഷ ആവശ്യം ഏറ്റുപിടിച്ച് ശൈലജ
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് കെ.കെ ശൈലജ. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ സീറ്റുകള്‍ കുറവുണ്ട്. സ്ഥിതി ഗുരുതരമാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ, ജില്ലാ - സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണം. ഇങ്ങനെ അപര്യാപ്തത പരിഹരിക്കണം.
സ്വാശ്രയ സ്ഥാപനങ്ങള്‍ അമിത ഫീസ് ഈടാക്കുന്ന സ്ഥിതിയുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളിലെ അമിത ഫീസ് നിയന്ത്രിക്കാന്‍ നടപടി വേണമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയോട് കെ കെ ശൈലജ എംഎല്‍എ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ 33,119 സീറ്റുകള്‍ മിച്ചം വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി നിയമസഭയെ അറിയിച്ചു. രണ്ടാം അലോട്ട്മെന്റിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേക്ഷകരേയുള്ളൂ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും, അധിക ബാച്ച് അനുവദിക്കാനാവില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."