പട്ടികജാതി വികസന ഓഫിസുകളില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ്; അപേക്ഷ സമര്‍പ്പിക്കാം
പട്ടികജാതി വികസന ഓഫിസുകളില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ്; അപേക്ഷ സമര്‍പ്പിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്പറേഷന് പട്ടികജാതി വികസന ഓഫിസുകളിലും ഗവണ്മെന്റ് പ്ലീഡര്‍മാരുടെ ഓഫിസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റ്സ് (വകുപ്പിന്റെ പരിശീലന പദ്ധതി) നിയമനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത : ബിരുദവും ആറു മാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്സും. പ്രായപരിധി: 21 – 35 വയസ്. സ്ഥിരനിയമന തസ്തികയല്ല.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പറേഷന് പട്ടികജാതി വികസന ഓഫിസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫിസുകളില്‍ അപേക്ഷിക്കാം. അവസാന തീയതി 23.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."