പിടിച്ചുവലിച്ച് കസ്റ്റഡിയിലെടുത്തു, തടവുമുറി തൂത്ത് വൃത്തിയാക്കി പ്രിയങ്ക
ലഖ്‌നൗ: ലേഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ യു.പി പൊലിസ് പിടിച്ചുവലിച്ച് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ ഇന്നലെ രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്തത്. സംഭവദിവസം പ്രിയങ്കയെ പൊലിസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതു വകവയ്ക്കാതെ രാത്രി ലേഖിംപൂരിലേക്ക് പോകാനിറങ്ങിയ പ്രിയങ്കയുടെ വാഹനം പൊലിസ് തടഞ്ഞു. തുടര്‍ന്ന് കാല്‍നടയായി പ്രിയങ്കയും സംഘവും യാത്ര തുടരാന്‍ ശ്രമിച്ചു. പൊലിസ് കസ്റ്റഡിയിലെടുക്കാന്‍ തുനിഞ്ഞപ്പോള്‍ തനിക്ക് നിയമപ്രകാരം വാറണ്ട് നല്‍കാമെന്നും മടങ്ങിപ്പോകില്ലെന്നും തന്നെ തൊടാന്‍ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു. തുടര്‍ന്ന് പൊലിസ് പ്രിയങ്കയെ പിടിച്ചുവലിച്ച് കസ്റ്റഡിയിലെടുത്ത് സീതാപൂരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
രാവിലെ പ്രിയങ്ക സീതാപൂരിലെ പാലിസ് ഗസ്റ്റ്ഹൗസ് തൂത്തു വൃത്തിയാക്കുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു. അന്യായമായി തടങ്കലില്‍ വച്ചതിനെതിരേ പ്രിയങ്ക ഉപവാസ സമരവും നടത്തി. കര്‍ഷകര്‍ കൊല്ലപ്പെട്ടതറിഞ്ഞ് ഞായറാഴ്ച വൈകിട്ടാണ് ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രിയങ്കാഗാന്ധിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."