മദ്റസ മാനേജ്മെന്റ് ഭാരവാഹികള്‍
അണങ്കൂര്‍: അണങ്കൂര്‍ റെയ്ഞ്ച് മദ്റസ മാനേജ്മെന്റ് ജനറല്‍ ബോഡിയോഗം അണങ്കൂര്‍ മദ്റസയില്‍ നടന്നു.അബൂബക്കര്‍ അഹ്സനി ഉദ്ഘാടനം ചെയ്തു. കെ.എം സൈനുദ്ധീന്‍ ഹാജി അധ്യക്ഷനായി. റിട്ടേണിങ് ഓഫിസര്‍ എസ്.പി സലാഹുദ്ധീന്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സത്താര്‍ ഹാജി അണങ്കൂര്‍, ഉസാം മൗലവി പള്ളപങ്കോട്, ഹാഷിം ഹുദവി, മൊയ്തീന് കൊല്ലമ്പാടി, ഹാരിസ് ബെദിര, ഇ.കെ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.എം സൈനുദ്ദീന്‍ ഹാജി (പ്രസിഡന്റ്),ഹാരിസ് ബെദിര (ജനറല്‍ സെക്രട്ടറി),സത്താര്‍ ഹാജി അണങ്കൂര്‍ (ട്രഷറര്‍),ടി.എ മുനീര്‍ അണങ്കൂര്‍, മുഹമ്മദ് ഹാജി കോപ്പ,അഹ്മദ് മാന്യ,ജലീല്‍ എരുതുംകടവ് (വൈ.പ്രസിഡന്റുന്മാര്‍),ഇ.കെ നാസര്‍ കല്ലക്കട്ട്,സത്താര്‍ കടവത്ത് പെരുമ്പള,ശാഫി തുരുത്തി,എ.കെ മുഹമ്മദ് പച്ചക്കാട് (ജോ;സെക്രട്ടറിമാര്‍)എന്നിവരെ തെരെഞ്ഞെടുത്തു.
മധൂര്‍ ഉളിയത്തടുക്ക റെയ്ഞ്ച് ജനറല്‍ കൗണ്‍സില്‍ യോഗം മുനവ്വിറുല് ഇസ്ലാം മദ്റസയില്‍ ചേര്‍ന്നു. മുഫത്തിശ് കെ.പി. അബ്ദുല്‍ഖാദര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. യു.ബഷീര്‍ ചടങ്ങില്‍ അധ്യക്ഷനായി.സുബൈര്‍ നിസാമി വിഷയാവതരണം നടത്തി.
കുഞ്ഞാലി ദാരിമി,ഹനീഫ് മൗലവി,അബ്ദുല്‍ഖാദര്‍ മൗലവി അറന്തോട്,അഷ്റഫ് ഫൈസി,സയ്യദ് എം.എസ് പൂക്കോയ തങ്ങള്‍,നൂറുദ്ധീന്‍ ബെളിഞ്ചം,മൊയ്തു മൗലവി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.ഭാരവാഹികളായി യു.ബഷീര്‍(പ്രസിഡന്റ്),എം.എം.ഖലീല്‍ മുട്ടത്തൊടി (ജനറല്‍ സെക്രട്ടറി),ഹമീദ് മജങ്കള (വര്‍ക്കിങ് സെക്രട്ടറി),എ.കെ.എം ഹനീഫ്(ട്രഷറര്‍),മുഹമ്മദ് കുഞ്ഞി അറന്തോട്,ഹുസൈന് മീപ്പുഗിരി,(വൈസ് പ്രസിഡന്റ്),ഹനീഫ് ഗൗസിയാ നഗര്‍,മുസ്തഫ പള്ളം(ജോ;സെക്രട്ടറിമാര്‍) തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."