തൃക്കരിപ്പൂര്‍ പോളി: പഠിക്കാന്‍ അവസരമില്ലെങ്കില്‍ പ്രക്ഷോഭമെന്ന് എം.എസ്.എഫ്
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ നിരന്തരമായുണ്ടാവുന്ന എസ്.എഫ്.ഐ അക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ചന്തേര പൊലിസിലും കോളജ് പ്രിന്‍സിപ്പലിനും എം.എസ്.എഫ് നേതാക്കള്‍ പരാതി നല്‍കി. ഇനിയും പഠിക്കാനും പ്രവൃത്തിക്കാനും എസ്.എഫ്.ഐ അവസരം നിഷേധിക്കുന്ന സമീപനം സ്വീകരിക്കുകയും അതിന് അധികൃതര്‍ കൂട്ടുനില്‍ക്കുകയും ചെയ്താല്‍ ശക്തമായ പ്രക്ഷോഭം നയിക്കുമെന്ന് എം.എസ്.എഫ് മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ ആഴ്ച്ച ക്ലാസില്‍ നിന്ന് ഒരു വിദ്യാര്‍ഥിയെ ഇറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചന്തേര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കോളജില്‍ അച്ചടക്കവും എല്ലാവര്‍ക്കും പഠിക്കാനുള്ള അവസരം ഒരുക്കേണ്ട പ്രിന്‍സിപ്പല്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി എസ്.എഫ്.ഐ അല്ലാത്തവര്‍ക്ക് കാമ്പസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും എസ്.എഫ്.ഐ അനുഭാവിയല്ലാത്തതും സംഘടനാ പ്രവര്‍ത്തനത്തില്‍ താല്‍പര്യമില്ലാത്തവരെയും ക്ലാസില്‍ നിന്നിറക്കി നിര്‍ബന്ധിച്ച് അവരുടെ പ്രവര്‍ത്തനത്തിലും സമരങ്ങളിലും പങ്കാളിയാക്കുകയും ചെയ്യുന്നുണ്ട്. ഇത് നീതീകരിക്കാന്‍ കഴിയില്ല. എതിര്‍ക്കുന്നവരെ പെണ്‍കുട്ടികളെ ഉപയോഗിച്ച് പരാതി കൊടുപ്പിക്കുന്ന പ്രവണതയാണ് എസ്.എഫ്.ഐ കാമ്പസിനകത്ത് നടപ്പിലാക്കുന്നത്.
കോളജില്‍ ചേരാനെത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന സംഭവവും കോളജില്‍ അരങ്ങേറുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ തയാറാകുന്നില്ല. സി.സി.ടി.വി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് എം.എസ്.എഫ് ആവശ്യപ്പെടുന്നത്. എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് ടി.എസ് നജീബ്,ഫായിസ് കവ്വായി, ജാബിര്‍ തങ്കയം, അനസ് എതിര്‍ത്തോട്, റമീസ് ആറങ്ങാടി,നൗഷാദ് ചന്തേര, ടി.വി കുഞ്ഞബ്ദുല്ല, അസ്ഹറുദ്ദീന്‍ മണിയനോടി, വി.പി പി ശുഹൈബ്, അഷ്‌റഫ് ബോവിക്കാനം, അക്ബര്‍ സാദാത്ത് എന്നിവരാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."