ഇ.വി സെഗ്മെന്റില്‍ ഒന്നാമത് എത്താന്‍ ഏഥര്‍; വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു
ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ച് വര്‍ഷാവസാനം തങ്ങളുടെ കച്ചവടം കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന കമ്പനികള്‍.രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ ശ്രേണിയായ ഇലക്ട്രിക്ക് വാഹന മാര്‍ക്കറ്റിലേക്കും ഇയര്‍ എന്‍ഡ് ഓഫറുകളുടെ ചൂട് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏഥറും വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് മാര്‍ക്കറ്റിലേക്ക് രംഗപ്രവേശനം ചെയ്തിട്ടുണ്ട്. 'ഏഥര്‍ ഇലക്ട്രിക് ഡിസംബര്‍' എന്ന് പേരിട്ടിരിക്കുന്ന ഇയര്‍ എന്‍ഡ് ഓഫറുകളുടെ കാലാവധി ഡിസംബര്‍ 31 വരെയായിരിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.450X, 450S എന്നീ മോഡലുകള്‍ക്ക് 24,000 രൂപ വരെയാണ് കമ്പനി വാഗ്ധാനം ചെയ്യുന്നത്.
ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 6,500 രൂപ ക്യാഷ് ബെനഫിറ്റുകള്‍ ഉള്‍പ്പെടെ 24,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഡിസംബറിലേക്കായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 5,000 രൂപയോടൊപ്പം കോര്‍പ്പറേറ്റ് ആനുകൂല്യമായി 1,500 രൂപയും അധികമായും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഷിക ഫിനാന്‍സിംഗ് പ്ലാനിന്റെ 5.99 ശതമാനം പലിശ നിരക്ക്, സീറോ ഡൗണ്‍ പേയ്മെന്റ്, 60 മാസത്തെ EMI കാലയളവ് എന്നിവ പോലുള്ള അധിക ഫിനാന്‍സിംഗ് സ്കീമുകളും ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി ഏഥര്‍ എനര്‍ജി വാഗ്ദാനം ചെയ്യുന്നു.
ഇതിനെല്ലാം പുറമെയാണ് ബാറ്ററി പ്രൊട്ടക്റ്റ് ഓഫറും ഏഥര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏകദേശം ഏഴായിരം രൂപവരെയാണ് ബാറ്ററി പ്രൊട്ടക്റ്റര്‍ ഓഫറെന്ന പേരില്‍ കമ്പനി നല്‍കുന്നത്.ഈ പാക്കേജില്‍ ബാറ്ററി 5 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വരെ സംരക്ഷിക്കുന്ന വാറണ്ടിയാണ് 450X, 450S ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് കമ്പനി നല്‍കുന്നത്.
Content Highlights:ather 450x and 450s electric scooters get year end offer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."