കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി പ്രതിപക്ഷ സഖ്യം പ്രായോഗികമാകില്ലെന്ന വിലയിരുത്തലില്‍ സി.പി.എം പി.ബി
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോയുടെ വിലയിരുത്തല്‍. രാജ്യവ്യാപകമായി വേരോട്ടമുള്ള പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസാണ്. മൂന്നാം മുന്നണി പ്രായോഗികമാകില്ലെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഫലപ്രദം. ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാമെന്നും പൊളിറ്റ് ബ്യൂറോ നിലപാടെടുത്തു.
കര്‍ഷക -തൊഴിലാളി സമരങ്ങളാണ് ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.
വര്‍ഗ-ബഹുജന സംഘടനകള്‍ ജനക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണമെന്നും പി.ബി വിലയിരുത്തി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് രൂപംനല്‍കുന്ന യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. കരട് രാഷ്ട്രീയ പ്രമേയത്തിന് ഈ മാസം 22 ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."