കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു പാസ്പോര്‍ട്ട് മാറി: യുവാവ് ദമാമില്‍ കുടുങ്ങി
ദമ്മാം: പാസ്പോര്‍ട്ട് മാറിയെത്തിയ മലപ്പുറം സ്വദേശി ദമ്മാം വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു കഴിഞ്ഞ ദിവസം ദമ്മാമിലേക്ക് യാത്ര തിരിച്ച മലപ്പുറം അരീക്കോട് അരഞ്ഞികുണ്ടന്‍ അബ്ദുല്‍ മുനീറാണ് വിമാനത്താവളത്തില്‍ നിന്നും പുറത്തു കടക്കാനാകാതെ സഊദി പാസ്പോര്‍ട്ട് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ കഴിയുന്നത്.
കരിപ്പൂര്‍ വിമാത്താവളത്തില്‍ നിന്നാണ് അബ്ദുള്‍ മുനീറിന്റെ പാസ്പോര്‍ട്ട് മാറിയത്. ഇന്നലെ രാത്രി 11.40 ന് കരിപ്പൂരില്‍ നിന്നു പുറപ്പെട്ട ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് അബ്ദുള്‍ മുനീര്‍ ദമാമില്‍ എത്തിയത്. എന്നാല്‍, പുറത്തു കടക്കുന്നതിനായി ഇമിഗ്രേഷന്‍ കൗണ്ടറില്‍ നടപടി ക്രമങ്ങള്‍ക്കായി എത്തിയപ്പോഴാണ് കൈയ്യിലുള്ളത് മറ്റൊരാളുടെ പാസ്പോര്ട്ടാണെന്ന കാര്യം മുനീര്‍ തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് സഊദി പാസ്പോര്‍ട്ട് വിഭാഗം ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു.
തുടര്‍ന്ന് വിമാന അധികൃതരും മറ്റും യാത പുറപ്പെട്ട കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ പാസ്സ്പോര്‍ട്ട് മാറിയതിന്റെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടയാള്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്ന വിവരം അറിഞ്ഞത്. ദമ്മാം വിമാനത്താവളത്തിലെ സഊദി പാസ്പോര്‍ട്ട് വിഭാഗത്തിന്റെ പ്രത്യേക കേന്ദ്രത്തിലാണ് ഇപ്പോള്‍ അബ്ദുല്‍ മുനീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."