ചൈന ഹോം ലൈഫിന് തുടക്കം; മധ്യ പൗരസ്ത്യ, ആഫ്രിക്കന്‍ മേഖലയിലെ വലിയ ഉല്‍പന്ന പ്രദര്‍ശനം
ദുബൈ: മധ്യ പൗരസ്ത്യ, ആഫ്രിക്കന്‍ മേഖലയിലെ വലിയ ചൈനീസ് ഉല്‍പന്ന പ്രദര്‍ശനമായ 'ചൈന ഹോം ലൈഫ്' ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ഈ മാസം 21 വരെ നീളുന്ന പ്രദര്‍ശനത്തില്‍ 3000 പ്രദര്‍ശകര്‍ ഉള്‍പ്പെടുന്നു. വേള്‍ഡ് ട്രേഡ് സെന്ററിലെ 12 ഹാളുകളിലായാണ് പരിപാടി. 15-ാമത് എഡിഷനാണ് നടന്നു വരുന്നത്. നിര്‍മാണ സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, തുണിത്തരങ്ങള്‍, വ്യാവസായിക യന്ത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, പുതിയ ഊര്‍ജ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ശ്രേണിയുണ്ടെന്ന് സംഘാടകരായ മെറിയന്റ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ഓര്‍ഗനൈസര്‍ ബിനു പിള്ള അറിയിച്ചു. ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
[caption id="attachment_1292321" align="alignright" width="360"] ബിനു പിള്ള[/caption]ചൈനയിലെ പ്രമുഖ വിതരണക്കാരില്‍ നിന്ന് മാതൃ, ശിശു പരിപാലന ഉല്‍പന്നങ്ങള്‍ ഇത്തവണത്തെ സവിശേഷതയാണ്. കുട്ടികളുടെ വസ്ത്രങ്ങള്‍, സ്‌ട്രോളറുകള്‍ മുതലായവ ഉള്‍പ്പെടെ അമ്മമാരുടെയും കുട്ടികളുടെയും തനത് ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രധാന ഉല്‍പന്നങ്ങള്‍ ഈ പ്രത്യേക പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. ചൈനയും യുഎഇയും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാരത്തിലെ ഗണ്യമായ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ വന്‍ സാധ്യതയാണുള്ളത്. 2022ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 99.27 ബില്യണ്‍ ഡോളറിലെത്തി. ഇത് പ്രതിവര്‍ഷം 37.4% വര്‍ധന രേഖപ്പെടുത്തി. ചൈനയുടെ കയറ്റുമതി പ്രതിവര്‍ഷം 23.3% ഉയര്‍ന്ന് 53.86 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 58.9% വര്‍ധിച്ച് 45.41 ബില്യണ്‍ ഡോളറിലെത്തി. ചൈനയ്ക്കും മിഡില്‍ ഈസ്റ്റിനും ആഫ്രിക്കയ്ക്കുമിടയില്‍ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതില്‍ 'ചൈന ഹോം ലൈഫ്' നിര്‍ണായക പങ്ക് വഹിക്കുന്നു. 100,000 ഇടപാടുകാര്‍ ഇതിനകം തന്നെ പ്രദര്‍ശനത്തിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബിനു പിള്ള വ്യക്തമാക്കി. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് ചൈന ഹോം ലൈഫ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രമുഖ ചൈനീസ് വിതരണക്കാരെ ആദരിക്കും. ഗ്വാംങ്‌ഡോംഗ് പ്രവിശ്യാ വാണിജ്യ വകുപ്പ്, ഗുയിഷോ പ്രൊവിന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ ഡിപാര്‍ട്‌മെന്റ്, അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കാനുള്ള നിംഗ്‌ബോ കൗണ്‍സില്‍, അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കാനുള്ള അന്‍ഹുയി കൗണ്‍സില്‍ എന്നിവ പ്രദര്‍ശനത്തെ പിന്തുണക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."