തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്; ഭയമുണ്ടോയെന്ന് സതീശന്‍ സുധാകരനോട് ചോദിക്കൂവെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് പരിഹാസ മറുപടിയുമായി പിണറായി വിജയന്‍. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്നായിരുന്നു മറുപടി. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താന്‍ നാണിക്കേണ്ടത്. പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തില്‍ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പോയതാണ്. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.
താന്‍ മഹാരാജാവാണ് എന്നാണ് വിഡി സതീശന്‍ പറയുന്നത്. എന്നാല്‍ താന്‍ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങള്‍ ജനങ്ങളുടെ ദാസന്‍മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ക്രിമിനല്‍ മനസ്സാണോ എന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടത്. മനുഷ്യരെ സ്‌നേഹിക്കാന്‍ പഠിച്ചാല്‍ ഒരു സാമ്രാജ്യമുണ്ടാകും. ആ സാമ്രാജ്യത്തെക്കുറിച്ച് സതീശന് അറിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കലാപാഹ്വാനത്തിന് നേതൃത്വം നല്‍കുകയാണ് സതീശനനെന്ന് ആരോപിച്ചു.തുടര്‍ഭരണം ഞങ്ങള്‍ക്ക് ജനം തന്നതില്‍ കോണ്‍ഗ്രസിന് കലിപ്പുണ്ടാകും. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവര്‍ണര്‍ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് കടലാസ് പോലും ചുരുട്ടി എറിയരുതെന്ന് പറഞ്ഞ കാലത്താണ് പല ഏറും വന്നത്. അത് മാറ്റിപറയാനാണ് ഇന്ന് വന്നതെന്ന് സതീശന്‍ പറഞ്ഞു. അതായത് എറിയണമെന്ന് പറയാനാണ് വന്നതെന്ന്, പരസ്യമായി അക്രമം നടത്താനുള്ള ആഹ്വാനം. നിങ്ങള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചുവെന്ന് പരസ്യമായി പറഞ്ഞത് നല്ലത്. അടിക്കണം, അടിക്കണമെന്ന് ആവര്‍ത്തിച്ച് പറയുകയാണ്. കേരളത്തിന്റെ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ നേതാവ് ആരെ അടിക്കുമെന്നാണ് പറയുന്നത്. എല്ലാവര്‍ക്കും മനസ്സിലാകുമല്ലോ അത്. യാത്രയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വന്ന് അടിക്കണമെന്നല്ലേ പറയുന്നത്. സതീശന്‍ അനുയായികളുടെ മുമ്പില്‍ കൈയടി കിട്ടാന്‍ വീമ്പ് പറഞ്ഞതാണെങ്കില്‍ അങ്ങനെ ആയിക്കോളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.
തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്; ഭയമുണ്ടോയെന്ന് സതീശന്‍ സുധാകരനോട് ചോദിക്കൂവെന്ന് പിണറായി വിജയന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."