അമേരിക്ക ദിവസങ്ങള്‍ വൈകിപ്പിച്ചു, ഒടുവില്‍ ഇന്നലെ രാത്രി രക്ഷാസമിതിയില്‍ അവതരിപ്പിച്ചത് 'വെള്ളം ചേര്‍ത്ത' പ്രമേയം; വെടിനിര്‍ത്താന്‍ ആഹ്വാനമില്ല; എന്നിട്ടും യു.എസ് അനുകൂലിച്ചില്ല
യുനൈറ്റഡ് നാഷന്‍സ്: ഗസ്സയില്‍ വെടിനിര്‍ത്താനാവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയം ഒടുവില്‍ പാസ്സായത് ആക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കാതെ. ഫലസ്തീനിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാനുള്ള പ്രമേയം അമേരിക്കയുടെ പിടിവാശിയാണ് വൈകിപ്പിച്ചത്. മാനുഷിക സഹായം സുരക്ഷിതമായി എത്തിക്കാന്‍ അനുവദിക്കണമെന്നും ആക്രമണം അവസാനിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിലുള്ള വോട്ടെടുപ്പ് ആദ്യം നിശ്ചയിച്ചത് തിങ്കളാഴ്ചയായിരുന്നു. ഇത് പിന്നീട് ബുധനാഴ്ചത്തേക്ക് നീട്ടി. യു.എസ് പിടിവാശി തുടര്‍ന്നതോടെ അവതരണം ബുധനാഴ്ചയും വ്യാഴാഴ്ചയും നടന്നില്ല. ഇതോടെ രക്ഷാസമിതിയിലെ മറ്റ് അംഗങ്ങള്‍ ശക്തമായി ഇടപെട്ടതോടെയാണ് ഇന്നലെ പ്രമേയം വോട്ടിനിട്ടത്.
കരട് പ്രമേയത്തില്‍ നിരവധി മാറ്റങ്ങളാണ് യു.എസ് നിര്‍ദേശിച്ചത്. ഇതുപ്രകാരം ഇന്നലെ അവതരിപ്പിക്കുമ്പോള്‍ പ്രമേയത്തിലാകെ വെള്ളംചേര്‍ത്തതായും ഇസ്‌റാഈലിനെ തലോടുന്ന ശൈലിയിലാണ് പ്രമേയത്തിന്റെ ഉള്ളടക്കമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്ക് ശേഷമാണ് പ്രമേയം യു.എന്നില്‍ അവതരിപ്പിച്ചത്. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നല്ലാതെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന ആവശ്യം പ്രമേയത്തിലില്ല. കേവലം മാനുഷിക സഹായം നല്‍കണമെന്ന് ആവശ്യം മാത്രമാണ് പ്രമേയത്തിലുള്ളത്. എന്നിട്ടും വോട്ടെടുപ്പില്‍നിന്ന് യു.എസ് വിട്ടുനിന്നു.

ഇസ്‌റാഈലിനെ വിമര്‍ശിക്കുന്ന ഭാഗം ഉണ്ടെങ്കില്‍ യു.എസ് വീറ്റോ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി മയപ്പെടുത്തിയുള്ള പ്രമേയമാണ് അവതരിപ്പിച്ചത്. ഇതിനകം രക്ഷാസമിതിയിലെ ഇസ്‌റാഈല്‍ വിരുദ്ധ നാല് പ്രമേയങ്ങളാണ് യു.എസ് വീറ്റോ ചെയ്തത്. ഈ സാഹചര്യത്തില്‍ ഇനിയും വീറ്റോ ചെയ്യാതിരിക്കാന്‍ യു.എസിന്റെ പിടിവാശിക്ക് മുന്നില്‍ മറ്റ് രാജ്യങ്ങളും കീഴടങ്ങുകയായിരുന്നു. ഫലസ്തീനില്‍ രണ്ടരമാസത്തിലേറെയായി തുടരുന്ന ആക്രമണത്തില്‍ 20,000ലധികം പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."