HOME
DETAILS
MAL
കുവൈത്തിൽ നിയമ ലഘനം നടത്തിയ 309 പ്രവാസികൾ പിടിയിൽ
backup
December 23 2023 | 06:12 AM
309 expatriates arrested for violating the law in Kuwait
കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ 9 മൊബൈൽ ഫുഡ് വാഹനങ്ങൾ ഉൾപ്പെടെ നിയമങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യക്കാരായ 309 പ്രവാസികൾ പിടിയിലായി. ഫർവാനിയ, ഖൈത്താൻ, അൽ-ഖുറൈൻ മാർക്കറ്റ്‌സ്, സൽഹിയ, ഷുവൈഖ് ഇൻഡസ്‌ട്രിയൽ തുടങ്ങിയ പ്രധാന മേഖലകളിൽ സുരക്ഷാ ക്യാമ്പയിൻ ഭാഗമായി നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യക്കാരായ 309 പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. റെസിഡൻസി, വർക്ക് പെർമിറ്റ് ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇത്തരത്തിലുള്ള കാമ്പയിനുകൾ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായവരെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട ഉന്നത അധികാരികൾക്ക് റഫർ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."