HOME
DETAILS

ഹാന്‍ഡില്‍ ഇല്ലാത്ത ബൈക്കുമായി യമഹ; വരുന്നത് ഫെയ്‌സ് റെക്കഗ്നിഷന്‍ അടക്കമുള്ള ഫീച്ചറുകളുമായി

  
backup
December 23, 2023 | 1:54 PM

yamaha-motoroid-2-is-setting-a-new-standar

വാഹനങ്ങളുടെ ഡിസൈനുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് വിവിധ വാഹന നിര്‍മ്മാതാക്കള്‍. ഔട്ട് ഓഫ് ദി ബോക്‌സ് ഡിസൈനുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇത്തരത്തില്‍ പുത്തന്‍ ഡിസൈനുകളുടെ നിര്‍മ്മാണത്തിന് വാഹന ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ പരമ്പരാഗത മോഡലുകളെ തകിടം മറിയ്ക്കുന്ന ഒരു ഡിസൈനുമായി രംഗത്തെത്തിയിരിക്കുകയാണ് യമഹ.ഹാന്‍ഡില്‍ബാര്‍ ഇല്ലാത്ത ബൈക്ക് എന്ന ആശയമാണ് കമ്പനി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുന്നത്. മോട്ടോറോയിഡ് 2 എന്ന് പേരിട്ടിരിക്കുന്ന ഡിസൈനില്‍ പുറത്തിറക്കുന്ന ബൈക്കിന് നിരവധി അത്ഭുതകരമായ ഫീച്ചറുകളും കമ്പനി നല്‍കുന്നുണ്ട്.

ട്വിസ്റ്റിംഗ് സ്വിംഗാര്‍, എഐ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, സെല്‍ഫ് ബാലന്‍സിങ് തുടങ്ങിയ സാങ്കേതിക വിദ്യകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ബൈക്ക് സ്വയം സന്തുലിതമാക്കുകയും സ്റ്റാന്‍ഡില്ലാതെ അതിന്റെ സ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്നു. കൂടാതെ ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തനക്ഷമമാകുന്ന ഫെയ്‌സ് റെക്കഗ്നിഷന്‍ ഫീച്ചറുകള്‍ അടക്കമുള്ളവയും വാഹനത്തിന്റെ സവിശേഷതകളാണ്.
മോട്ടോറോയിഡ് 2 കണ്‍സെപ്റ്റില്‍, പരമ്പരാഗത ഹാന്‍ഡില്‍ബാറിന് പകരം സ്റ്റഡ് ഹാന്‍ഡ്ഗ്രിപ്പുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഭാവിയിലെ ഡിസൈന്‍ എന്ന രീതിയിലാണ് യമഹ ഈ കോണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഈ ബൈക്ക് അവതരിപ്പിച്ചുകൊണ്ട് കമ്പനി നല്‍കിയ ഡെമോയില്‍, ഈ ബൈക്ക് റൈഡറില്ലാതെ സ്വതന്ത്രമായി ഓടുകയും മോട്ടോര്‍ സൈക്കിളിന് മുന്നില്‍ നില്‍ക്കുന്ന വനിതാ മോഡലിന്റെ ഭാവങ്ങളെ പിന്തുടര്‍ന്ന് പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ റൈഡറില്ലാതെ തനിയെ സഞ്ചരിക്കാനും ബൈക്കിന് സാധിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

Content Highlights:YAMAHA MOTOROID 2 IS SETTING A NEW STANDARD



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  19 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  19 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  19 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  20 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  20 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  20 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  20 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  20 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  20 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  21 hours ago