HOME
DETAILS

താരിഖ് അന്‍വറിനെ മാറ്റി; എഐസിസിയില്‍ അഴിച്ചുപണി

  
backup
December 23 2023 | 15:12 PM

tariq-replaces-anwar-decommissioning-at-aic

ന്യൂഡല്‍ഹി: കേരളത്തിന്റെ ചുമതലയില്‍ നിന്നു എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ മാറ്റി. ദീപാ ദാസ് മുന്‍ഷിക്കാണ് പകരം ചുമതല.
സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാല്‍ തുടരും. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കി. സച്ചിന്‍ പൈലറ്റിനാണു ഛത്തീസ്ഗഢിന്റെ ചുമതല. പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറല്‍ സെക്രട്ടറിയായി തുടരും. അവര്‍ക്കുള്ള ചുമതല സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതലയില്‍ ജയറാം രമേശ് തുടരും.

ദേശീയ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കിയതാണ് ശ്രദ്ധേയമായ നീക്കം. ചെന്നിത്തല തമിഴ്‌നാട് ചുമതല വഹിച്ചപ്പോഴാണ് മൂപ്പനാരുടെ തമിഴ് മാനില കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിളും ആറു സംസ്ഥാനങ്ങളുടെ ചുമതല ഉണ്ടായിരുന്നു. ഈ സമയം കോണ്‍ഗ്രസ്സിന് നാലു മുഖ്യമന്ത്രിമാര്‍ മേഖലയിലുണ്ടായിരുന്നു. മധ്യപ്രദേശിലും ചുമതല വഹിച്ചു.

മാധവറാവു സിന്ധ്യ മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ കൂടെ സെക്രട്ടറിയായും ചെന്നിത്തല പ്രവര്‍ത്തിച്ചിരുന്നു. മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്തുക എന്നതടക്കമുള്ള ചുമതലകളോടെയാണ് ഖാര്‍ഗെ ഇപ്പോള്‍ ചെന്നിത്തലയെ നിയോഗിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ എ.ഐ.സി.സി. അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷം പുതിയ വര്‍ക്കിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള പട്ടിക പുറത്തിറക്കിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പ്രിയങ്കാഗാന്ധിക്ക് പ്രത്യേക ചുമതലകളൊന്നുമില്ല.

താരിഖ് അന്‍വറിനെ മാറ്റി; എഐസിസിയില്‍ അഴിച്ചുപണി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  4 minutes ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  20 minutes ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  an hour ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 hours ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  2 hours ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  9 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  9 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  10 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  10 hours ago