കെ.എസ്.ആര്‍.ടി.സി ശമ്പളകുടിശ്ശിക മുഴുവന്‍ തീര്‍ത്തു; പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെ: ആന്റണി രാജു
കെ.എസ്.ആര്‍.ടി.സി ശമ്പളകുടിശ്ശിക മുഴുവന്‍ തീര്‍ത്തു; പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെ: ആന്റണി രാജു
തിരുവനന്തപുരം:ചാരിതാര്‍ത്ഥ്യത്തോടെയാണ് മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''കെഎസ്ആര്‍ടിസി ഉള്‍പ്പെടുന്ന ഗതാഗതവകുപ്പാണ് ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വകുപ്പാണത്. ശമ്പളം പൂര്‍ണ്ണമായി മുഴുവന്‍ ജീവനക്കാര്‍ക്കും കൊടുത്തു. ഒരു രൂപയുടെ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണു രാജിക്കത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞതെന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്.''- ആന്റണി രാജു പറഞ്ഞു.
''രണ്ടരവര്‍ഷം മന്ത്രിയായിരിക്കാനായിരുന്നു എല്‍ഡിഎഫ് ധാരണ. കഴിഞ്ഞ 19 നു തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. നവകേരള സദസ്സ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാനായിരുന്നു മുഖ്യമന്ത്രിയും എല്‍ഡിഎഫും നിര്‍ദേശിച്ചത്. ഇന്നലെ നവകേരള സദസ്സിന്റെ സമാപനമായിരുന്നു. ചരിത്ര മുഹൂര്‍ത്തത്തിന്റെ അധ്യക്ഷനാവാനുള്ള അവസരം എനിക്കാണു നല്‍കിയത്. മുഖ്യമന്ത്രിയെ ഇന്നു രാവിലെ കണ്ടു. രാജി സമര്‍പ്പിച്ചു. തിരുവനന്തപുരം നഗരത്തിന്റെ എംഎല്‍എയാണ്. എംഎല്‍എയായി നിങ്ങളോടൊപ്പം ഇവിടെയുണ്ടാകും. നിയോജകമണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.''-ആന്റണി രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."