ആനക്കരയില്‍ തെരിവു നായ്ക്കളുടെ വിളയാട്ടം ചേക്കോട് കടിയേറ്റത് മുറ്റമടിക്കുന്ന സ്ത്രീക്ക്
ആനക്കര: തെരിവുനായുടെ വിളയാട്ടം മുറ്റമടിക്കുന്ന സ്ത്രീക്ക് കടിയേറ്റു. ആനക്കര ചേക്കോട് ചേക്കോട് വീട്ടില്‍ കല്ല്യാണി (55 ) വീട്ട് മുറ്റത്ത് മുറ്റമടിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് കാലിന് കടിച്ചത്. ഇവരെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പടിഞ്ഞാറങ്ങാടിയില്‍ തെരിവുനായ ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടി ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ആനക്കര സ്വദേശിയായ യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ആനക്കര സ്വദേശി ചോലപ്പറമ്പില്‍ വൈശാഖ് ( 28) ആണ് പരുക്കേറ്റത്. രണ്ട് താടിയെല്ല്, അഞ്ച് വാരിയല്ല് എന്നിവ പൊട്ടി, കൈയ്ക്കു പൊട്ടലേറ്റു, ചെവി നഷ്ട്ടപ്പെട്ടു, പല്ലുകള്‍ പൊട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആനക്കര അങ്ങാടിയില്‍ മാത്രം നൂറിലേറെ തെരിവുനായക്കളുണ്ട്. റോഡരികിലും ചില കോഴികടകളില്‍ നിന്ന് പാടത്തേക്ക് വലിച്ചെറിയുന്ന കോഴി അവശിഷ്ടങ്ങളും ഭക്ഷിക്കാനെത്തുന്ന തെരിവുനായ്ക്കള്‍ വഴിയാത്രക്കാരെയും ചെറുകിട വാഹനയാത്രകാര്‍ക്കും കനത്ത വെല്ലുവിളിയായിരിക്കുകയാണ്. തൃത്താല മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ തെരുവുനായക്കളുള്ളത് ആനക്കര മേഖലയിലാണ്.
പാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന നീലിയാട് റോഡരികിലെ പാടശേഖരങ്ങളും തോടുകളുമാണ് ഇവയുടെ താവളം.
പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വഴിയാത്രക്കാര്‍, പത്രവിതരണക്കാര്‍, മദ്‌റസ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവയുടെ അക്രമണത്തിന് ഇരയാകുന്നത്. ആനക്കര, കുമ്പിടി മേഖലകളിലാണ് തെരുവുനായ്ക്കള്‍ നാട്ടുകാര്‍ക്ക് ഭീഷണി.
കഴിഞ്ഞ ദിവസം പാടത്തു പണി എടുക്കുകയായിരുന്ന തൊഴിലാളി ഊരിവെച്ച വസ്ത്രങ്ങള്‍ തെരിവുനായ കടിച്ചു കൊണ്ടുപോയി. ചേക്കോട് ക്ഷേത്രത്തില്‍ പൂക്കളും മറ്റു പൂജാ സാധനങ്ങളും പേഴ്‌സും അടങ്ങിയ സഞ്ചി ഇദ്ദേഹം കുളിക്കാനിറങ്ങിയ സമയത്ത് തെരിവുനായ കടിച്ചു പോയി സഞ്ചിയില്‍ ഉണ്ടായിരുന്ന പണമടങ്ങിയ പഴ്‌സ് കടിച്ചുഓടിയ നായക്ക് പിറകെ ഓടിയപ്പോള്‍ നായ പഴ്‌സ് താഴെയിട്ട് ഓടുകയായിരുന്നു അതിനാല്‍ പേഴ്‌സിലുണ്ടായിരുന്ന പണം നഷ്ട്ടപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."