HOME
DETAILS
MAL
'രാജ്യദ്രോഹികള്‍, മൃഗങ്ങളേക്കാള്‍ മോശം' മണ്ഡലത്തിലെ അസാന്നിധ്യം: പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരേ പ്രഗ്യ
backup
October 18 2021 | 05:10 AM
ഭോപ്പാല്‍: തന്നെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികളെന്ന് പ്രഗ്യാ സിങ് താക്കൂര്‍ എം.പി. തനിക്കെതിരേ പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹികളാണ്. അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. ദേശസ്നേഹികള്‍ മാത്രമാണ് ഇവിടെ ആവശ്യമെന്നും ഭോപ്പാല്‍ എം.പിയായ പ്രഗ്യ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്, ഭോപ്പാല്‍ സൗത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ പി.സി ശര്‍മ എന്നിവരെയും പ്രഗ്യ വിമര്‍ശിച്ചു. കഴിഞ്ഞ കൊവിഡ് കാലത്ത് പ്രഗ്യയെ മണ്ഡലത്തില്‍ കാണാത്തതിനെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ പതിച്ചത്. കോണ്‍ഗ്രസുകാര്‍ മൃഗങ്ങളേക്കാള്‍ മോശമാണെന്നും താന്‍ രോഗിയാണെന്ന് പോലും അവര്‍ ചിന്തിച്ചില്ലെന്നും പ്രഗ്യ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."