നൊബേല്‍ സ്പര്‍ശം
കാഴ്ചയും കേള്‍വിയും മണവുമൊക്കെ അടങ്ങുന്ന ഭൗതിക യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമാണ് പഞ്ചേന്ദ്രിയങ്ങള്‍ നമുക്ക് സാധ്യമാക്കി തരുന്നത്. നമ്മുടെ ശരീരത്തിലെ വൈവിധ്യമാര്‍ന്ന റിസപ്റ്ററുകള്‍ (ഗ്രാഹികള്‍) ചുറ്റു പാടുകളില്‍നിന്ന് അനുയോജ്യമായ സിഗ്നലുകള്‍ സ്വീകരിച്ചാണ് ഭൗതിക യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. കാഴ്ചയില്‍ നിന്നും കേള്‍വിയില്‍നിന്നും വ്യത്യസ്തമായ അനുഭവമാണല്ലോ സ്പര്‍ശനം. സ്പര്‍ശനത്തിന് മനുഷ്യ ജീവിതത്തില്‍ മുഖ്യമായ പങ്കുണ്ട്. ചൂടും തണുപ്പും വേദനയുമെല്ലാം പലപ്പോഴും സ്പര്‍ശനത്തിലൂടെയാണ് നാം തിരിച്ചറിയാറുള്ളത്. സ്പര്‍ശനത്തിന്റെ പ്രധാന്യം തിരിച്ചറിയുകയും അതിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ച് പഠനം നടത്തുകയും ചെയ്ത രണ്ട് പേര്‍ക്കാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂനിവേഴ്സ്റ്റി ഓഫ് കാലിഫോര്‍ണിയയിലെ പ്രൊഫസറായ ഡേവിഡ് ജൂലിയസും കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ചിലെ ലെബനീസ്-അമേരിക്കന്‍ പ്രൊഫസര്‍ ആര്‍ഡേം പാഡെപൂഷ്യനുമാണ് സ്പര്‍ശനത്തിനു പിന്നിലെ സുപ്രധാന കണ്ടെത്തല്‍ നടത്തി ശാസ്ത്ര ലോകത്തിനു പുതിയൊരു വാതില്‍ തുറന്നു കൊടുത്തിട്ടുള്ളത്.
പരീക്ഷണ കാലം
കാപ്‌സേസിന്റെ പ്രവര്‍ത്തനഫലമായാണ് മുളക് കടിച്ചാല്‍ നമുക്ക് എരിവു തോന്നുന്നതെന്ന് ശാസ്ത്രലോകം വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. മുളകിന്റെ പുറം തോടിനും മധ്യഭാഗത്തെ വിത്തുല്‍പാദന കോശത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന കാപ്‌സേസിന്‍ ഉല്‍പാദന അവയവങ്ങളാണ് നിറമോ ഗന്ധമോ ഇല്ലാത്ത രാസവസ്തുവായ കാപ്‌സേസിന്‍ നിര്‍മിക്കുന്നത്. കാപ്‌സേസിന്റെ പ്രവര്‍ത്തന ഫലമായി മുളക് കടിച്ചയാള്‍ക്ക് കഠിനമായ പുകച്ചിലും ചൂടുമെല്ലാം അനുഭവപ്പെടും. മുളകിലെ കാപ്‌സസിനെ ഉത്തേജിപ്പിക്കുന്ന നാഡികളെക്കുറിച്ച് പഠിക്കാനായി നാഡികോശത്തിലെ പ്രോട്ടീനുകള്‍ക്കു വേണ്ടി കോഡ് ചെയ്യുന്ന ാഞചഅ കളെ വേര്‍തിരിച്ചെടുത്ത് റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് ഉപയോഗിച്ച് ഇഉചഅ ആക്കി മാറ്റി. ഇത്തരത്തിലുള്ളപതിനാറായിരത്തോളം ഡി.എന്‍.എ സാംപിളുകളെ നിരീക്ഷിച്ചറിഞ്ഞ് ഒടുവില്‍ കാപ്‌സസിന്‍ റിസപ്റ്റര്‍ ജീനിനെ കണ്ടെത്തുന്നതില്‍ ഡേവിഡ് ജൂലിയസിന്റെ സംഘം വിജയിച്ചു.
ജീനിന്റെ ഘടന പരിശോധിച്ചതില്‍നിന്ന് അവര്‍ സുപ്രധാനമായ നിഗമനങ്ങളിലേക്കെത്തിച്ചേര്‍ന്നു. ജീന്‍ ടി.ആര്‍.പി (ട്രാന്‍സിയന്റ് റിസപ്റ്റര്‍ പൊട്ടന്‍ഷ്യന്‍) കുടുംബത്തില്‍പ്പെട്ടതാണ്. കാറ്റയോണ്‍ ചാനല്‍ പ്രോട്ടീന് കോഡ് ചെയ്യുന്നതാണ്. കാറ്റയോണ്‍ ചാനല്‍ പ്രോട്ടീന്‍ ഉത്തേജിപ്പിക്കപ്പെടുമ്പോഴാണ് ഇവ തുറക്കുന്നതെന്നും അയോണുകളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും മനസിലാക്കി പ്രോട്ടീന് ടിആര്‍.പി.വി വണ്‍ എന്നു പേരു നല്‍കി. താപം കൊണ്ട് ഉത്തേജിപ്പിക്കപ്പെടുന്ന ഈ പ്രോട്ടീന്‍ മുളകിന്റെ എരിവില്‍ സുപ്രധാന പങ്കാളിത്തം വഹിക്കുന്നുണ്ടെന്ന് പഠനസംഘം തിരിച്ചറിഞ്ഞു. മുളകിന്റെ പുകച്ചിലിനൊപ്പം തീവ്രമായ താപവും നാം അനുഭവിക്കുന്നുണ്ടെന്ന് സാരം. താപത്തിന്റെ റിസ്പ്റ്ററുകള്‍ തിരിച്ചറിഞ്ഞതോടെ തണുപ്പിന്റെ റിസപ്റ്ററുകള്‍ തിരിച്ചറിയാനായി ഡേവിഡ് ജൂലിയസിന്റെ സംഘം പാഡെപൂഷ്യന്റെ സംഘത്തോടൊപ്പം ചേര്‍ന്നു. ടി.ആര്‍.പി കുടുംബത്തില്‍പ്പെട്ട ഠഞജങ8 ജീന്‍ കണ്ടെത്താന്‍ മെന്തോള്‍ ഉപയോഗിച്ചുള്ള ഇരുസംഘങ്ങളുടേയും പരീക്ഷണങ്ങള്‍ക്ക് സാധിച്ചു. അതോടൊപ്പം ചലൗൃീ2അ എന്ന് പേരിട്ടു വിളിച്ച പാഡെപൂഷ്യന്റെ ലാബില്‍ വളര്‍ത്തിയെടുത്ത കോശ പരമ്പരയില്‍പ്പെട്ട കോശത്തില്‍നിന്നു മര്‍ദ്ദം അളക്കാന്‍ സഹായിക്കുന്ന റിസപ്റ്ററുകളേയും കണ്ടെത്തി. ജകഋദഛ1,ജകഋദഛ2 പ്രോട്ടീനുകളുടെ കണ്ടെത്തലോടെയാണ് സ്പര്‍ശം സാധ്യമാക്കുന്ന റിസപ്റ്ററുകളുടെ രഹസ്യം അനാവരണം ചെയ്യപ്പെട്ടത്. മര്‍ദ്ദത്തെ സാധ്യമാക്കുന്ന റിസപ്റ്ററുകള്‍ ചര്‍മത്തില്‍ മാത്രമല്ല ഭ്രൂണകോശങ്ങളില്‍ വരെയുണ്ടെന്ന സുപ്രധാനമായ കണ്ടെത്തലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
തൊട്ടറിയുന്നതിന്റെ
രഹസ്യം
നമ്മുടെ ചര്‍മത്തിലെ രണ്ടാമത്തെ പാളിയായ ഡെര്‍മിസിലാണ് സ്പര്‍ശഗ്രാഹികള്‍ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലുടനീളം സ്പര്‍ശഗ്രാഹികള്‍ ഉണ്ടെങ്കിലും മുഖം, ചുണ്ട്, വിരല്‍ തുടങ്ങിയ ഭാഗങ്ങളില്‍ സ്പര്‍ശ ഗ്രാഹികളുടെ അളവില്‍ വ്യത്യാസമുണ്ട്. ഈ ഭാഗങ്ങളില്‍ ശരീരത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് സ്പര്‍ശന ശേഷി കൂടുതലായിരിക്കും. നമ്മുടെ ചര്‍മത്തിലെ മെക്കാനോറിസപ്റ്ററുകളുടെ പ്രവര്‍ത്തനം കൊണ്ടാണ് നാം സ്പര്‍ശനം തിരിച്ചറിയുന്നത്. തണുപ്പും താപവുമെല്ലാം അനുഭവപ്പെടുന്നത് മെക്കാനോറിസപ്റ്ററുകളുടെ പ്രവര്‍ത്തനം കൊണ്ടുതന്നെ. സ്പര്‍ശനത്തെത്തുടര്‍ന്ന് തന്മാത്രകളിലുണ്ടാകുന്ന പ്രവര്‍ത്തനമാണ് തലച്ചോറിന് വൈവിധ്യമാര്‍ന്ന സ്പര്‍ശങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നത്. ഇതിനു കാരണമാകുന്ന തന്മാത്രകളെക്കുറിച്ചുള്ള പഠനമാണ് ഡേവിഡ് ജൂലിയസിനേയും ആര്‍ഡേം പാഡെപൂഷ്യനേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."