ക്രൂര മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിക്ക് ആശുപത്രിയിലും ഭീഷണി
ചേവായൂര്‍: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി. കാക്കവയല്‍ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പിതാവും രണ്ടാനമ്മയുടെ സഹോദരനും ആശുപത്രിയില്‍വന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതൃമാതാവ് പറഞ്ഞു. അടിവയറ്റിലേറ്റ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണം വിദഗ്ധ ചികിത്സക്കായാണ് പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തന്നെയും രണ്ട് സഹോദരിമാരെയും പതിവായി മര്‍ദിക്കാറുണ്ടെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ മീനങ്ങാടി പൊലിസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇരുപതാം വാര്‍ഡിലാണ് ഇവരുള്ളത്. ഭക്ഷണവും മരുന്നും വാങ്ങാന്‍ പോകുമ്പോഴെല്ലാം ആശുപത്രിയിലെ മറ്റു രോഗികളുടെ സഹായികളെ പെണ്‍കുട്ടിയെ നോക്കാന്‍ ഏല്പിച്ചാണ് ഇവര്‍ പുറത്തുപോകുന്നത്. അമ്മ ഒന്‍പത് വര്‍ഷം മുമ്പ് മരിച്ചതാണെന്ന് പെണ്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."